വ്യവസായി ആണെന്നു തെറ്റിദ്ധരിപ്പിച്ച്‌ വന്‍തുക തട്ടിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : വ്യവസായി ആണെന്നു തെറ്റിദ്ധരിപ്പിച്ച്‌ വന്‍തുക തട്ടിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കണ്ടമംഗലം ചോലക്കല്‍ എ.കുഞ്ഞുമുഹമ്മദ്‌ (31) ആണ് പിടിയിലായത്. മൂന്നാര്‍ എസ്‌എച്ച്‌ഒ കെ.പി മനേഷും സംഘവും മലപ്പുറത്തുനിന്നാണു പ്രതിയെ പിടികൂടിയത്. മൂന്നാറിലെ മൊബൈല്‍ സ്ഥാപന ഉടമയായ ജുനൈദ് റഹ്‌മാന്റെ പരാതിയിലാണ് അറസ്റ്റ്. പോലീസ് പറയുന്നത് കഴിഞ്ഞ ഡിസംബറില്‍ ആഡംബര കാറില്‍ പല തവണ കടയിലെത്തിയാണ് ഇയാള്‍ ജുനൈദുമായി സൗഹൃദം സ്ഥാപിച്ചത്. പള്ളിവാസലില്‍ റിസോര്‍ട്ട് വാങ്ങാന്‍ വന്നതാണെന്നു പറഞ്ഞ് ഒന്നേകാല്‍ ലക്ഷം രൂപയുടെ മൊബൈല്‍ ആവശ്യപ്പെട്ടു. ഇയാളുടെ കൈവശമുള്ള 2 മൊബൈലുകള്‍ പകരം തരാമെന്നും കടയിലെ മൊബൈലും 30,000 രൂപയും നല്‍കണമെന്നുമായിരുന്നു ഡിമാന്‍ഡ്.

ജുനൈദ് മൊബൈലും പണവും കൈമാറി. മൊബൈലുകള്‍ ഹോട്ടല്‍ മുറിയില്‍ നിന്നെടുത്ത് മാനേജര്‍ വശം കൊടുത്തയയ്ക്കാമെന്നു പറഞ്ഞെങ്കിലും കുഞ്ഞുമുഹമ്മദ് പിന്നീടു മുങ്ങി. പള്ളിവാസലിലെ ഒരു റിസോര്‍ട്ട് വാങ്ങാമെന്നു വാഗ്ദാനം ചെയ്ത് കുഞ്ഞുമുഹമ്മദ് ഭാര്യയ്ക്കും മകനുമൊപ്പം 92 ദിവസം അവിടെ താമസിച്ചതായും വാടകയിനത്തില്‍ 2.91 ലക്ഷം രൂപ നല്‍കാനുള്ളതായും പോലീസ് പറയുന്നു. രാജാക്കാട് ഏലം എസ്റ്റേറ്റ് വാങ്ങാനെന്ന പേരില്‍ ഇടനിലക്കാരനെ കബളിപ്പിച്ച്‌ 5 ലക്ഷവും തട്ടി. എസ്‌ഐ ഷാഹുല്‍ ഹമീദ്, ഗ്രേഡ് എസ്‌ഐ കെ.ഡി ചന്ദ്രന്‍, സിപിഒമാരായ വേണുഗോപാല്‍ പ്രഭു, ടോണി ചാക്കോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...