മുക്കുപണ്ടം നല്‍കി പണംതട്ടിയ കേസ്‌; രണ്ടാം പ്രതിയായ സിനിമാ നടന്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി : മുക്കുപണ്ടം നല്‍കി സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്നു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയായ സിനിമാ നടന്‍ അറസ്‌റ്റില്‍. ആലുവ പോഞ്ഞാശേരി കാത്തോളിപറമ്പില്‍ സനീഷ്‌ (35) ആണ്‌ അറസ്‌റ്റിലായത്‌. ഗോവയിലെ പനാജിയിലുള്ള ആഡംബര കപ്പലിലെ കാസിനോയില്‍ നിന്നുമാണ്‌ വെള്ളത്തൂവല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സജി എന്‍. പോളിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി ഇയാളെ കുടുക്കിയത്‌.

അടിമാലി ടൗണിനു സമീപമുള്ള കൃഷ്‌ണ ജൂവലറി ഉടമയില്‍ നിന്നും പണം കവര്‍ന്ന കേസിലാണ്‌ അറസ്‌റ്റ്‌. കേസില്‍ മുഖ്യപ്രതിയായ അടിമാലി മുനിത്തണ്ട്‌ അമ്പാട്ടുകുടി ജിബി കുര്യാക്കോസി (41)നെ പോലീസ്‌ സംഭവം നടന്ന്‌ 49-ാം ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ജൂലൈ ഒന്നിനായിരുന്നു ആസൂത്രിതമായ തട്ടിപ്പ്‌ നടത്തിയത്‌. പണയം വെച്ച സ്വര്‍ണം എടുത്തുനല്‍കുന്നതിന്‍റെ പേരിലായിരുന്നു തട്ടിപ്പ്‌.

ജിബിയുടെ കൂട്ടാളികളായ സനീഷും പെരുമ്പാവൂര്‍ സ്വദേശി നൗഷാദും ചേര്‍ന്ന്‌ പണം വാങ്ങി മുങ്ങുകയായിരുന്നു. സനീഷും നൗഷാദും കേരളം വിട്ടതായി പോലീസിന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നാലു ദിവസം മുന്‍പ്‌ അന്വേഷണ സംഘം ഗോവയിലേക്ക്‌ തിരിച്ചത്‌. ആഡംബര കപ്പലില്‍ വേഷം മാറി പാസ്‌ സംഘടിപ്പിച്ച്‌ കയറിയ പോലീസ്‌ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന സനീഷിന്റെ സമീപത്തെ ടേബിളില്‍ ഇരുന്ന്‌ പരിചയം ഭാവിച്ച്‌ കുടുക്കിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

പെരിന്തല്‍മണ്ണ, റാന്നി, കുന്നത്തുനാട്‌, ആലുവ ഈസ്‌റ്റ്‌,പെരുമ്പാവൂര്‍ തുടങ്ങിയ പോലീസ്‌ സ്‌റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പോലീസ്‌ പറഞ്ഞു. പ്രേമം, സ്‌റ്റാന്‍റപ്പ്‌ കോമഡി, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളയാളാണ്‌ താനെന്ന്‌ ഇയാള്‍ പോലീസിനോട്‌ വെളിപ്പെടുത്തി. കോടതി ജാമ്യം നിഷേധിച്ച ഒന്നാം പ്രതി ജിബിക്കും സംസ്‌ഥാനത്ത്‌ പല കേസുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

പിടിയിലാകാനുള്ള നൗഷാദും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന്‌ പോലീസ്‌പറഞ്ഞു. സനീഷിനെ ഇന്നലെ ആനച്ചാലില്‍ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയ ശേഷം രാത്രിയോടെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ജില്ലാ പോലീസ്‌ മേധാവി ബി.യു. കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം സജി എന്‍ പോള്‍, എ.എസ്‌.ഐ കെ.എല്‍ സിബ്‌, രാജേഷ്‌ വി. നായര്‍, എസ്‌.സി.പി.ഓ ജോബിന്‍ ജെയിംസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ ഗോവയിലെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...