Tuesday, May 13, 2025 6:27 pm

ജി​ല്ല മ​ജി​സ്​​ട്രേ​റ്റി‍ന്റെ പേ​രി​ല്‍ വ്യാ​ജ ഉ​ത്ത​ര​വു​ണ്ടാ​ക്കി പണം തട്ടിപ്പ് ; മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ജി​ല്ല കോ​ട​തി മ​ജി​സ്​​ട്രേ​റ്റി‍െന്‍റ പേ​രി​ല്‍ വ്യാ​ജ ഉ​ത്ത​ര​വു​ണ്ടാ​ക്കി മും​ബൈ സ്വ​ദേ​ശി​നി​യെ ക​ബ​ളി​പ്പി​ച്ച്‌ മൂ​ന്നു​ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യ ത​ട്ടി​പ്പു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര പ​ന്‍​വേ​ല്‍ സ്വ​ദേ​ശി​യാ​യ അ​ര്‍​മ​ന്‍ സ​ഞ്ജ​യ് പ​വാ​ര്‍ (26) ആ​ണ് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സി‍ന്റെ പി​ടി​യി​ലാ​യ​ത്. വ​ക്കീ​ലാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. കൊ​ല്ലം ത​ങ്ക​ശ്ശേ​രി​യി​ല്‍ വേ​രു​ക​ളു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ അ​മ്മ​ക്ക്​ അ​വ​രു​ടെ സ​ഹോ​ദ​രി ഇ​ഷ്ട​ദാ​ന​മാ​യി ന​ല്‍​കി​യ സ്വ​ത്ത്, അ​മ്മ മ​രി​ച്ച​തോ​ടെ ത​നി​ക്ക്​​ ല​ഭി​ക്കു​ന്ന​തി​ന് യു​വ​തി​ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​ണ്​ ത​ട്ടി​പ്പു​കാ​ര​ന്‍ മു​ത​ലാ​ക്കി​യ​ത്. മും​ബൈ​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ യു​വ​തി​യും ഭ​ര്‍​ത്താ​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട പ്ര​തി അ​മ്മ​യു​ടെ പേ​രി​ലു​ള്ള വ​സ്​​തു​വി‍ന്റെ അ​വ​കാ​ശം കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌​ മൂ​ന്ന് ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ത്തു.

തു​ട​ര്‍​ന്ന്​ ഇ​യാ​ള്‍ കൊ​ല്ല​ത്തെ​ത്തി വി​വി​ധ അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ആ​രും പി​ന്തു​ണ​ച്ചി​ല്ല. ഇ​തോ​ടെ​ കൊ​ല്ലം ജി​ല്ല കോ​ട​തി മ​ജി​സ്​​ട്രേ​റ്റി‍ന്റെ പേ​രി​ല്‍ വ്യാ​ജ ഉ​ത്ത​ര​വ് നി​ര്‍​മി​ച്ചു​ന​ല്‍​കി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വു​മാ​യി യു​വ​തി ര​ജി​സ്​​ട്രാ​ര്‍ ഓ​ഫി​സി​ലും കോ​ട​തി​യി​ലും എ​ത്തി​യ​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് തി​രി​ച്ചു​പോ​യ ഇ​വ​ര്‍ ഇ-​മെ​യി​ലി​ലൂ​ടെ കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ്​ സ്റ്റേ​ഷ​നി​ല്‍ പരാതിന​ല്‍​കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ക​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​തോ​ടെ അ​വി​ടേ​ക്ക്​ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. വെ​സ്റ്റ്​ പോലീ​സ്​ സം​ഘം മും​ബൈ​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി മൊ​ബൈ​ല്‍ ന​മ്പ​റും താ​മ​സ​സ്​​ഥ​ല​വും ഇ​ട​ക്കി​ട​ക്ക് മാ​റി​ക്കൊ​ണ്ടി​രു​ന്ന​തി​നാ​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തു​ട​ര്‍​ന്ന് കൊ​ല്ലം സി​റ്റി സൈ​ബ​ര്‍ സെ​ല്ലി‍ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ഉം​റോ​ളി എ​ന്ന സ്ഥ​ല​ത്ത്​ വ​ന​മേ​ഖ​ല​ക്ക​ടു​ത്തു​ള്ള പാ​റ​മ​ട​യി​ല്‍ ഒ​ളി​ച്ച്‌ താ​മ​സി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി അ​വി​ടെ എ​ത്തി സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മും​ബൈ മ​ജി​സ്ട്രേ​റ്റി​ന്​ മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി അ​നു​മ​തി വാ​ങ്ങി​യാ​ണ്​ കൊ​ല്ല​ത്തെ​ത്തി​ച്ച​ത്. പ്ര​തി​യെ കൊ​ല്ലം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ് ക്ലാ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. കൊ​ല്ലം സി​റ്റി പോ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ടി. നാ​രാ​യ​ണ‍ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൊ​ല്ലം എ.​സി.​പി ജി.​ഡി. വി​ജ​യ​കു​മാ​റി‍ന്റെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ കൊ​ല്ലം വെ​സ്റ്റ് എ​സ്.​ഐ കെ.​ജി ശ്യാം​കു​മാ​ര്‍, എ​സ്.​സി.​പി.​ഒ അ​ബൂ​താ​ഹി​ര്‍, സി.​പി.​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ മും​ബൈ​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം

0
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ചന്നപട്ടണയിലുണ്ടായ...

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ; യാത്രക്കാരെ മാറ്റി

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി....

കേന്ദ്ര സർക്കാർ – മൈ ഭാരത് സിവിൽ ഡിഫൻസ് വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

0
മൈ ഭാരത്,യുവജന കാര്യ കായിക മന്ത്രാലയം, ഗവൺമെൻറ് ഓഫ് ഇന്ത്യ ,...

കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: തന്നെ കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്. പാർട്ടിക്കുള്ളിലെ...