റെയില്‍വേയില്‍ ഉദ്യോഗസ്ഥനെന്ന് കള്ളം പറഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : റെയില്‍വേയില്‍ ഉദ്യോഗസ്ഥനെന്ന് കള്ളം പറഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നായി അഞ്ചു സ്ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വര്‍ണവും കൈക്കലാക്കി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ ചെന്നൈ സ്വദേശി സുജീഷിനെയാണ് ഹേമാംബിക നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സുജീഷിനെയും പിതാവിനെയും നേരത്തെ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ച് കുടുംബങ്ങള്‍ നാമാവശേഷമാക്കി ആറാമത്തെയാളെ കുരുക്കാന്‍ തുടങ്ങുന്നതിനിടെയാണ് പോലീസ് പിടിയിലായത്. അകത്തേത്തറ സ്വദേശിനിയുെട പരാതിയിലായിരുന്നു ഹേമാംബിക നഗര്‍ പോലീസിന്റെ നടപടി. ചെന്നൈയില്‍ താമസിച്ച്‌ പത്ത് വര്‍ഷത്തിലേറെയായി സമാന തട്ടിപ്പ് നടത്തുന്നുവെന്നാണ് പോലീസ് പറയുന്നത്. പണം വാങ്ങിയവരെ റെയില്‍വേയുെട ചെന്നൈയിലെ ഓഫിസില്‍ നിരവധി തവണ എത്തിച്ച്‌ ഇരുവരും വട്ടം കറക്കിയിട്ടുണ്ട്. വിവാഹ തട്ടിപ്പിലും ജോലി വാഗ്ദാനത്തിലെ പണം കബളിപ്പിക്കലിലും ഇവര്‍ക്ക് കൂടുതല്‍ പങ്കുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...