വീട്ടമ്മയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയ കേസില്‍ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയ കേസില്‍ 2 സ്ത്രീകളെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കല്‍ പയ്യനല്ലൂര്‍ ഭാഗത്ത് അയ്യപ്പഭവനം വീട്ടില്‍ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തന്‍വീട്ടില്‍ സുമതി(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോട്ടയം അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച്‌ 21 പവനോളം സ്വര്‍ണം കൈവശപ്പെടുത്തുകയായിരുന്നു. നിലവില്‍ കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച്‌ വരികയായിരുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകള്‍ തോറും കയറിയിറങ്ങി വില്പന നടത്തി വരികയായിരുന്നു.

ഇതിനിടയിലാണ് വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വര്‍ണം കൊണ്ട് കുരിശ് പണിതാല്‍ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ ഇവരുടെ കയ്യില്‍ നിന്നും പലപ്പോഴായി സ്വര്‍ണം കൈക്കലാക്കിയത്. പിന്നീട് വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഇവര്‍ കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോയെന്നും ഈ കേസില്‍ ഇവരെകൂടാതെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.ഐ പ്രശോഭ്, ബിജു, സ്റ്റാന്‍ലി, സി.പി.ഓ മാരായ നിസ്സാ, ശാരിമോള്‍, ജോഷ്, പുന്നന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...