വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ് ; കണ്ണൂരില്‍ വ്യാജ പ്ലസ്ടു- ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച്‌ നല്‍കിയ കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ യോഗശാല റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഐഎഫ്ഡി ഫാഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കയരളം സ്വദേശി കെ വി ശ്രീകുമാറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്ലസ് ടു, ഡിഗ്രി പഠനത്തിന് ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് 2018ല്‍  അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവരില്‍ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. രണ്ട് പേരില്‍ നിന്ന് ഇയാള്‍ 2,27,100 രൂപ പല തവണകളായി വാങ്ങിച്ചിരുന്നു. പണം കൈപറ്റിയ ശേഷം പഠനം കഴിഞ്ഞ് സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ സർട്ടിഫിക്കേറ്റ് നൽകാതെ ഇവര്‍ക്ക് 2015 ലെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും 2015 – 2018 കാലഘട്ടത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ച്‌ നല്‍കി ഇയാള്‍ വഞ്ചിക്കുകയായിരുന്നു.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്ന് വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിച്ചത്. തട്ടിപ്പ് തിരിച്ചറിയാതിരിക്കാന്‍ പരാതിക്കാരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പ്രതി പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയെ സ്ഥാപനത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായി അന്വേഷണത്തില്‍ മനസിലായിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...