വ്യാപാര സ്ഥാപനത്തിൽ തട്ടിപ്പ് ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂരിലെ പ്രമുഖ ഹോൾസെയിൽ സ്ഥാപനത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്തുവരവേ കണക്കിൽ തിരിമറി നടത്തി 45 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയ ശേഷം മുങ്ങി നടന്നിരുന്ന യുവാവ് പിടിയിൽ. തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടിൽ എം.എസ്. സുജിത്തിനെ (32) യാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ടൈൽ വിൽപന സ്ഥാപനത്തിൽ ബില്ലിൽ തിരിമറി നടത്തിയ ശേഷം സ്റ്റോക്കിൽ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയത്. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, കടയുടമ സ്റ്റോക്ക് എടുപ്പ് നടത്തിയപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയും കോട്ടയം ഡിവൈ.എസ്.പിയായിരുന്ന കെ.ജി. അനീഷിന്‍റെ നിർദ്ദേശാനുസരണം ഏറ്റുമാനൂർ മുൻ എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്‍റെയും പ്രിൻസിപ്പൽ എസ്.ഐ സാഗറിന്‍റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി...