മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്‌തതില്‍ തട്ടിപ്പ് ; ഫിഷറീസ് വകുപ്പിലെ നാല് ഉദ്യോഗസ്ഥർ 25,07,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്‌തതില്‍ വൻക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പിലെ നാല് ഉദ്യോഗസ്ഥർ 25,07,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട ഇലന്തൂർ പ്ലാംകൂട്ടത്തിൽ എബി പി. മാത്യു കമ്മീഷനിൽ നല്‍കിയ പരാതിയിലാണ് വിധി. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ തിരുവനന്തപുരം, സ്പെഷ്യൽ ഓഫീസർ കം ജോയിന്റ് സെക്രട്ടറി, അക്വാ കൾച്ചർ & ജെഎംകെ തിരുവനന്തപുരം, അസി.ഡയറക്ടര്‍ പന്നിവേലിച്ചിറ കോഴഞ്ചേരി, പ്രോജക്ട് കോർഡിനേറ്റർ ഫിഷറീസ് വകുപ്പ് പത്തനംതിട്ട എന്നിവർക്കെതിരെയാണ് പത്തനംതിട്ട ഉപഭോക്ത്യ കോടതിയുടെ വിധി.

പരാതിക്കാരന്‍ ഫിഷറീസ് വകുപ്പിന്റെ ബ്ലൂ റവല്യൂഷൻ 2017-2018 എന്ന പ്രൊജക്ടിന്റെ ഭാഗമായി മത്സ്യ കൃഷി ചെയ്യുന്ന ആളാണ്‌. ഫിഷറീസ് വകുപ്പിന്റെ തീരുമാനത്തിനു വിധേയമായി ഒരേക്കർ സ്ഥലത്ത് കുളം ഉൾപ്പെടെയുളള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തുടര്‍ന്ന് പന്നിവേലിച്ചിറയിലുളള ഓഫീസിൽ നിന്നും 7200 മീൻ കുഞ്ഞുങ്ങളെ സബ്‌സിഡി നിരക്കിലും, 6,800 മത്സ്യകുഞ്ഞുങ്ങളെ യഥാർത്ഥ വിലകൊടുത്തും വാങ്ങി നിക്ഷേപിച്ചു. വലിയ തൂക്കം വെയ്ക്കുന്ന ഗിഫ്റ്റ് തിലോഫിയ മത്സ്യകുഞ്ഞുങ്ങളാണെന്നു പറഞ്ഞാണ് വകുപ്പ് ഉദ്യോഗസ്ഥർ മത്സ്യകുഞ്ഞുങ്ങളെ നല്‍കിയത്. 5 മാസം ആകുമ്പോഴേക്കും ഒരു കുഞ്ഞിന് 500 ഗ്രാം തൂക്കം വെക്കും എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ആദ്യ വർഷത്തെ വിളവെടുപ്പിനുതന്നെ 14000 മത്സ്യകുഞ്ഞുങ്ങൾ 500 ഗ്രാം വെച്ച് 7000 കിലോ തൂക്കം ഉണ്ടാകുമെന്നും ഏകദേശം 11 ലക്ഷം രൂപ അതിൽ നിന്നും ലഭിക്കുമെന്നാണ് കണക്കുകൂട്ടിയത്.

എന്നാൽ മത്സ്യകുഞ്ഞുങ്ങൾ മൂന്നു മാസം കഴിഞ്ഞിട്ടും വളർച്ച ഉണ്ടാകാത്തതു കൊണ്ട് പരിശോധിച്ചപ്പോൾ ഈ കുഞ്ഞുങ്ങൾ സാധാരണ തിലോപ്പിയ കുഞ്ഞുങ്ങളാണെന്നും 500 ഗ്രാം തൂക്കം വെക്കുന്ന കുഞ്ഞുങ്ങൾ അല്ലായെന്നും മനസ്സിലാകുകയായിരുന്നു. തുടർച്ചയായി വിളവെടുപ്പ് നടത്താൻ കഴിയുന്ന കൃഷിയാണ് മത്സ്യകൃഷി. ഉദ്യോഗസ്ഥരുടെ ഈ പ്രവർത്തിക്ക് എതിരെയാണ് കമ്മീഷനിൽ കേസ് നല്‍കിയത്. ഇരുകൂട്ടരും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതി ന്യായമാണെന്ന് കമ്മീഷന് ബോദ്ധ്യപ്പെടുകയുണ്ടായി. ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങൾ ഈ സമയത്ത് കിട്ടാനില്ലായിരുന്നുവെന്നും സാധാരണ കുഞ്ഞുങ്ങളെയാണ് കൊടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. എന്നാൽ സാധാരണ മത്സ്യകുഞ്ഞുങ്ങളെ കൊടുത്തത് ഹർജികക്ഷിയെ ബോദ്ധ്യപ്പെടുത്തിയിട്ടാണെന്ന് ഉദ്യോഗസ്ഥൻമാർ പറഞ്ഞിരുന്നു.

ഒരേക്കർ സ്ഥലത്ത് മത്സ്യകുഞ്ഞുങ്ങളെ വളർത്താൻ കുളം നിർമ്മിച്ചതിനും മത്സ്യകുഞ്ഞുങ്ങളെ വാങ്ങിയതിലും എബിക്ക് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയുണ്ടായി. എന്നാൽ പ്രതീക്ഷിച്ച ആദായം കിട്ടിയതുമില്ല. നല്ല ആദായം കിട്ടുന്ന മത്സ്യകുഞ്ഞുങ്ങളെ കൊടുക്കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്‌ചയാണ് ഉണ്ടായതെന്ന് കമ്മീഷൻ കണ്ടെത്തി. അതിനാൽ മത്സ്യകുഞ്ഞുങ്ങളുടെ വിളവെടുപ്പുമായുണ്ടായ നഷ്ടത്തിന് 21,87,500 രൂപയും നഷ്ടപരിഹാരമായി 3,00,000 രൂപയും 20,000 രൂപ കോടതി ചിലവും ചേർത്ത് 25,07,500 രൂപ എബിക്ക് നല്‍കാന്‍ കൊടുക്കാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...