തണ്ണിത്തോട് സ്റ്റേഡിയം പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ മണ്ണ് കടത്താന്‍ ശ്രമം ; പ്രതിഷേധവുമായി യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മിനി സ്റ്റേഡിയം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് തണ്ണിത്തോട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്റ്റേഡിയം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പുനര്‍ നിര്‍മ്മാണം നടത്തി വരികയാണ്. സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റി ഹിറ്റാച്ചി ഉപയോഗിച്ച് അഞ്ഞൂറിലധികം ലോഡ് മണ്ണ് എടുക്കുകയും പഞ്ചായത്ത് അറിയാതെ ഈ മണ്ണ് സാമ്പത്തിക നേട്ടത്തിനായി എം.എല്‍.എ യുടെ അറിവോടെ കടത്തുവാന്‍ ശ്രമിച്ചു എന്നുമാണ് ആരോപണം. മണ്ണ് കടത്ത്തുവാനുള്ള ശ്രമം നാട്ടുകാരും യു.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയും പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ മണ്ണ് കടത്തുവാന്‍ ഉപയോഗിച്ച വാഹനം ആരുടെയോ നിര്‍ദേശപ്രകാരം അവിടെ നിന്നും മാറ്റുകയും ചെയ്തു.

തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അറിയാതെ നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി ഉടന്‍ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ  കളക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കുവാനും യു.ഡി.എഫ് തണ്ണിത്തോട് മണ്ഡലം കമ്മറ്റി തീരുമാനിച്ചു. പ്രതിഷേധ യോഗം യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എബ്രഹാം വാഴയില്‍ യോഗം ഉത്ഘാടനം ചെയ്തു. യു.ഡി.എഫ് തണ്ണിത്തോട് മണ്ഡലം ചെയര്‍മാന്‍ സജി കളയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. അജയന്‍ പിള്ള ആനിയ്ക്കനാട്ട്, ബിജു മാത്യു താന്നിമൂട്ടില്‍, കെ.വി സാമുവേല്‍ കിഴക്കേതില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...