മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരിൽ തട്ടിപ്പ് ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരിൽ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ. മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ട് (24 )ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന ബോർഡ് ഘടിപ്പിച്ച് ബീക്കൺ ലൈറ്റ് വച്ച ഇന്നോവ കാറിൽ രണ്ടു ദിവസം മുൻപ് ചെറായി ബീച്ചിൽ റിസോർട്ടിൽ എത്തിയ ഇയാൾക്ക് ഒപ്പം മറ്റ് 3 യുവാക്കളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ റിസോർട്ട് ഉടമ തടഞ്ഞുവെക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.

ജുഡീഷ്യൽ ഓഫീസറാണെന്ന് അവകാശപ്പെട്ട് ഫോട്ടൊ ഷൂട്ട് നടത്താൻ ഫ്രീലാൻസ് ഫോട്ടൊഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ പ്രതി ബന്ധപ്പെടുകയായിരുന്നെന്നും, വാഹനം അയച്ചു തന്ന് കൂടെ കൂട്ടുകയായിരുന്നു എന്നുമാണ് കൂടെയുള്ളവർ പറയുന്നത്. സമാന രീതിയിൽ ട്രാവൽ ഏജൻസിയിൽ നിന്ന് തരപ്പെടുത്തിയതാണ് വാഹനം എന്ന് ഡ്രൈവർ പറയുന്നു. മുംബൈയിൽ നിന്ന് പുറപ്പെട്ട സംഘം മുരടേശ്വരത്ത് വി ഐ പിയായി എത്തുകയും തുടർന്ന് ചെറായി ബീച്ചിലെത്തി റിസോർട്ടിൽ താമസിച്ചു വരികയുമായിരുന്നു. പോലീസ് പിടിയിലായപ്പോഴാണ് കൂടെയുണ്ടായിരുന്നത് വ്യാജ ജഡ്ജ് ആണെന്ന് മറ്റുള്ളവർ പോലും അറിഞ്ഞത് എന്നാണ് വിവരം. റിസോർട്ടുടമയുടെ പരാതിയിൽ മുനമ്പം പോലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നാണ് മുനമ്പം പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...