സെക്രട്ടേറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ആളും പൂന്തുറ സ്വദേശിയും ചേർന്ന് വ്യാപകമായി പണം തട്ടിയത്. ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകൾക്കും നഷ്ടമായത്.

ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയിലൂടെയാണ് പണം നൽകിയതെന്നതിനാൽ രേഖകളടക്കം പരാതികളാണ് ഓരോദിവസവും വിവിധ സ്റ്റേഷനുകളിലെത്തുന്നത്. ഇരയായവരിൽ ഏറെയും മത്സ്യത്തൊഴിലാളികളികളാണെന്നതിനാൽ പൂന്തുറ, ഫോർട്ട്, അരുവിക്കര സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചിരിക്കുന്നത്. പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ ഉള്ളവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. പണം തട്ടിയെടുക്കാൻ സഹായിയായി പ്രവർത്തിച്ച പൂന്തുറ സ്വദേശിയും ഒളിവിലാണ്. പരാതികളുടെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് ഇയാളെ വിളിപ്പിച്ചെങ്കിലും തിങ്കളാഴ്ച പണം മുഴുവൻ തിരികെ നൽകാമെന്ന് അറിയിച്ചതിനാൽ അതിന് ശേഷമാകും തുടർനടപടി സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു. പണം തിരികെ ലഭിച്ചാൽ മതിയെന്ന നിലപാടിലാണ് പരാതിക്കാരിൽ ഭൂരിപക്ഷവും. തട്ടിപ്പുകാരൻ തിങ്കളാഴ്ച പണം തിരികെ നൽകാമെന്ന് അറിയിച്ചിരിക്കുന്നതിനാൽ തിങ്കളാഴ്ച വരെ കാത്തിരിക്കാനാണ് പരാതിക്കാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...

ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ആൾ...

0
കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ...

കോട്ടയം കാണക്കാരിയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം ; 6 പേർക്ക് പരിക്ക്

0
കോട്ടയം: കോട്ടയത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം. കോട്ടയം കാണക്കാരിയിലാണ്...

കൊടുവള്ളിയിൽ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട 5 സ്കൂട്ടറുകളും 2 കാറുകളും ഇടിച്ചു തെറിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ‌‌കാറിടിച്ച് 5 സ്കൂട്ടറുകളും...