കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ മാനഹാനി വരുത്തിയെന്ന കേസിൽ സവാദ് വീണ്ടും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ മാനഹാനി വരുത്തിയെന്ന കേസിൽ വടകര സ്വദേശി സവാദ് അറസ്റ്റിൽ. സമാനമായ കേസിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സവാ​ദിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ആയിരുന്നു സവാദ് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. 2023-ൽ നെടുമ്പാശേരിയിൽ സമാന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിലായിരുന്നു അന്നത്തെ അറസ്റ്റ്. അന്ന് ഇയാൾക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവം ഏറെ വിവാദമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്

0
ഡൽഹി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ...

സനീഷ് കുമാര്‍ എംഎൽഎക്കെതിരായ കൈക്കൂലിക്കേസ് ; പരാതിക്കാരന് വധഭീഷണി

0
തൃശൂര്‍ : ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ...

അലിപേ പ്ലസുമായി യു പി ഐ തത്കാലം ബന്ധിപ്പിക്കില്ല ; ചർച്ച നിർത്തിവെച്ച്...

0
മുംബൈ : ഇന്ത്യയുടെ അതിവേഗ പണമിടപാട് സേവനമായ യുപിഐയും ചൈനയുടെ പണമിടപാട്...

മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട ; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

0
കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പോലീസ്. രണ്ടു കിലോയോളം എംഡിഎംഎ...