പത്രക്കടലാസുകൾ വിദേശ കറൻസിയെന്ന പേരിൽ നൽകി സംസ്ഥാനത്താകെ ലക്ഷങ്ങളുടെ തട്ടിപ്പ് ; മൂന്ന് പേർ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പത്രക്കടലാസുകൾ വിദേശ കറൻസിയെന്ന പേരിൽ നൽകി സംസ്ഥാനത്താകെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിൽ. രണ്ട് ബംഗാൾ സ്വദേശികളെയും ഒരു ഗുജറാത്ത് സ്വദേശിയെയുമാണ് കണ്ണൂർ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങളുടെ ദിർഹം പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ചെറിയ തുക നൽകിയാൽ കൈമാറാമെന്ന് വിശ്വസിപ്പിക്കും. പണം നൽകി ദിർഹം ചോദിച്ചാൽ എളുപ്പം തുറക്കാനാകാത്ത ഒരു കെട്ട് നൽകി ഓടി രക്ഷപ്പെടും. തുറന്നു നോക്കുമ്പോൾ മടക്കിവെച്ച പത്രക്കടലാസുകൾ കണ്ട് പണം നൽകിയവർ ഞെട്ടും. ഇങ്ങനെയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കണ്ണൂർ കാട്ടാമ്പളളിയിലെ വ്യാപാരിയുടെ പരാതിയിൽ കഴിഞ്ഞ മാസം ബംഗാൾ സ്വദേശിയായ ആഷിഖ് ഖാൻ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് വിവരം കിട്ടി. കണ്ണൂർ എസിപി രത്നകുമാറിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. അങ്ങനെയാണ് മൂന്ന് പേർ പിടിയിലാകുന്നത്.

ചെർപ്പുളശ്ശേരിയിൽ സമാന രീതിയിൽ തട്ടിപ്പ് നടത്താനുളള ശ്രമത്തിനിടെയാണ് കൊൽക്കത്ത സ്വദേശികളായ ബാദുഷാ ഷെയ്ഖ്, അസനുർ റഹ്മാൻ, അഹമ്മദാബാദ് സ്വദേശി സുബഹാൻ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തത്. കാട്ടാമ്പളളി അറസ്റ്റ് വാർത്തയായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് പരാതികളെത്തിയിരുന്നു. ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം. വ്യാജ ആധാർ കാർഡുകളും ഇരുപത്തിയഞ്ച് സിം കാർഡുകളും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. നേപ്പാളിലും ഉപയോഗിക്കുന്നവയുണ്ട്. പ്രതികളുടെ അക്കൗണ്ടിൽ പണം കണ്ടെത്താനായില്ല. സ്ത്രീകൾ കൂടി ഉൾപ്പെടുന്ന വലിയ സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...