തിരുവനന്തപുരം : സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡിംഗ് നടത്താനെന്ന പേരില്‍ പണം വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. പാറശ്ശാല പരശിവാക്കല്‍ ട്രാവന്‍കൂര്‍ സ്റ്റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് (Travancore Stock Broking Private Limited) എന്ന സ്ഥാപനമാണ് നിരവധി പേരില്‍ നിന്നായി പണം വാങ്ങി തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പ്രജീഷ് കുമാര്‍ ഫ്രാന്‍സിസ്, ഡയറക്ടറും ലീഗല്‍ അഡ്വൈസറുമായ റിന്‍റ്റു എന്നിവര്‍ക്കെതിരെ പാറശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2018 ല്‍ എറണാകുളം ROC യില്‍ രജിസ്റ്റര്‍ ചെയ്തതാണ് Travancore Stock Broking Private Limited . കമ്പനിയുടെ ഓഫീസ് ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.
2020 ഒക്ടോബര്‍ 20 ന് പരശിവാക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ 2 ലക്ഷം രൂപയാണ് ഇവിടെ നിക്ഷേപിച്ചത്. എന്നാല്‍ നാളിതുവരെ പണവും പലിശയും നല്‍കിയിട്ടില്ല. രാധാകൃഷ്ണന്റെ പരാതിയില്‍ IPC 1860/ 406, 420, 34 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലപ്പുറം സ്വദേശി അഥിലക്ക് 33 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. 2023 ജൂലൈ 27 ന് 28,58,000 രൂപയും ഡിസംബര്‍ 18 ന് 50,000 രൂപയും ഇവര്‍ ട്രാവന്‍കൂര്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തിന് നല്‍കി. എന്നാല്‍ കരാര്‍ പ്രകാരമുള്ള ലാഭവിഹിതമോ വാങ്ങിയ പണമോ മടക്കി നല്‍കിയില്ല. ഇതിനെതിരെ ഇവര്‍ നല്‍കിയ പരാതിയിലും പാറശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിനിരയായ നിരവധിപേര്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. ഏകദേശം 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതികളുമായി എത്തുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. >>> തുടരും … സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]