Saturday, January 18, 2025 5:12 pm

സൗജന്യ അക്യുപ്രഷർ ക്യാമ്പ് ജനുവരി 18 ശനിയാഴ്ച തിരുവല്ല വൈ.എം.സി.എ യിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സൗജന്യ അക്യുപ്രഷർ ക്യാമ്പ് ജനുവരി 18 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ തിരുവല്ല വൈ.എം.സി.എ യിൽ നടക്കുന്നു. 6000 വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ ആരംഭം കുറിച്ച് ഇപ്പോഴും തുടർന്നു വരുന്ന ഔഷധ രഹിത ചികിത്സാ രീതികളാണ് അക്യുപ്രഷറും അക്യുപങ്ചറും. മരുന്ന് ഉപയോഗിക്കുന്നില്ല എന്നതു കൊണ്ടുതന്നെ ശ്രീലങ്ക, മ്യാൻമാർ, അമേരിക്ക, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഈ ചികിത്സാ സമ്പ്രദായങ്ങൾ ജനകീയമായിക്കഴിഞ്ഞു. ഇൻഡ്യയിൽ അക്യുപ്രഷർ ചികിത്സയ്ക്ക് ഏറെ പ്രചാരം നല്കുന്നത് മുംബൈയിലെ ജയ് ഭഗവാൻ അക്യുപ്രഷർ സർവീസ് ഇൻറർ നാഷണൽ എന്ന സംഘമാണ്. ഒട്ടുമിക്ക രോഗങ്ങളും പൂർണ്ണമായും ഭേദമാക്കാൻ ശരീരത്തിന് സ്വയം കഴിയും. മൃഗങ്ങളെയും പക്ഷികളെയും ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. എന്നാല്‍ മനുഷ്യൻ മാത്രം അതിനായി കാത്തിരിക്കുന്നില്ല, അതിനുള്ള ക്ഷമയില്ല എന്നതാണ് സത്യം. മനുഷ്യന് ചെറിയ ജലദോഷം വന്നാല്‍പോലും മരുന്ന് വേണം, പ്രത്യേകിച്ച് മലയാളികള്‍ക്ക്.

അക്യുപ്രഷർ ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ രക്ത സംക്രമണം ത്വരിതപ്പെടുന്നു. അപ്പോൾ തന്നെ നാഡികളുടെ പ്രവർത്തനവും വളരെ സജീവമായിത്തീരുന്നു. അതുകൊണ്ട് ഉടനെ ഫലവും ലഭിക്കുന്നു. പാർശ്വഫലങ്ങൾ ഒന്നും ഇല്ലതാനും. ഉദരരോഗങ്ങൾ, അസ്ഥി – പേശി – സന്ധി (കഴുത്ത്, തോൾ, നടുവ്, കൈകാലുകൾ) രോഗങ്ങൾ, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, കേൾവിക്കുറവ്, കാഴ്ചക്കുറവ്, സൈനസൈറ്റിസ്, ഹൈ ബി പി, ശ്വാസതടസ്സം ആർത്തവ തകരാറുകൾ, വേദന, നീര് തുടങ്ങിയ എല്ലാ സാധാരണ രോഗങ്ങളും മരുന്നില്ലാത്ത അക്യുപ്രഷർ കൊണ്ട് സുഖപ്പെടുന്നുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, ബോധക്ഷയം, തലചുറ്റൽ, ശർദ്ദിൽ, എക്കിൾ തുടങ്ങിയ അവശ്യ സന്ദർഭങ്ങളിൽ ജീവൻരക്ഷാ പോയിന്റുകളും ഫലപ്രദമായി ഉപയോഗിക്കാം.

തിരുവനന്തപുരത്തുള്ള Kerala State Resource Centre (SRC) ക്രമീകരിച്ചിരുന്ന ഡൽഹി IGNOU – ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കോഴ്സിന്റെ പരിശീലകനും മുംബൈ ജയ് ഭഗവാൻ അക്യുപ്രഷർ സർവീസ് ഇൻറർ നാഷനലിലെ ആചാര്യനുമായ ജോർജ് ജേക്കബ് നേതൃത്വം നൽകുന്ന വിദഗ്ധ സംഘമാണ് ജനുവരി 18 ശനിയാഴ്ച തിരുവല്ലയില്‍ എത്തുന്നത്‌. തിരുവല്ലയിലെ ദ ഗെറ്റ് റ്റുഗദർ, മാവേലിക്കരയിലെ വിചാര എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ ക്യാമ്പ് പൂർണമായും സൗജന്യമാണ്. ഹോൾ വാടകയ്ക്കും സംഘാടക ചെലവുകൾക്കുമായി പണം ആവശ്യമായതിനാല്‍ ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാം.

ചികിത്സ ആവശ്യമുള്ളവർ ജനുവരി 18 ന് ശനിയാഴ്ച രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയ്ക്കു തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള വൈ എം സി എ യിൽ എത്തേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആചാര്യ ജോർജ് ജേക്കബിന്റെ 9324038501, 9446753840 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ.ഡോ. മാമ്മൻ വർക്കി 94469 16374, ഷാജി ജോർജ് 94970 29301, റോയി പി ചാണ്ടി 94957 33773 എന്നിവരുമായി ബന്ധപ്പെടുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി അന്തരിച്ചു

0
മലപ്പുറം: മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി(81)...

റോക്ക്സ് ഫെസ്റ്റിനോ 2025 ; ജനുവരി 30 ന് അരീക്കരയീൽ

0
അരീക്കര: സെൻ്റ് റോക്കീസ് യു.പി സ്കൂൾ അരീക്കരയുടെ 130 മത് സ്കൂൾ...

എല്ലാ വകുപ്പിലും മുഖ്യമന്ത്രി കയ്യിട്ടുവാരുന്നു, മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍ എംപി

0
തിരുവനന്തപുരം : എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന...

തിരുപ്പതിയില്‍ സിനിമാ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിന്റെ തലയറുത്തു ; അഞ്ച് പേര്‍ അറസ്റ്റില്‍

0
തിരുപ്പതി: തിരുപ്പതിയില്‍ സിനിമാ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിനെ തലയറുത്ത സംഭവത്തില്‍ അഞ്ച്...