ഡ്രോ​ൺ ഉ​പ​യോ​ഗം ; ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി ഖ​ത്ത​ർ

For full experience, Download our mobile application:
Get it on Google Play

ദോ​ഹ: ഡ്രോ​ൺ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ബിൻ ജാസിം അൽതാനിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​തു​ൾ​പ്പെ​ടെയുള്ള വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വ്യോ​മ​ഗ​താ​ഗ​ത സു​ര​ക്ഷ, പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ൽ നിയമം കൊണ്ടുവരികയാണ് പു​തി​യ നി​ർ​ദേ​ശ​ത്തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. കൂടാതെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ർ​വ​ചി​ക്കു​ക, ഉ​പ​യോ​ഗം ആ​വ​ശ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ഈ ​മേ​ഖ​ല​യി​ലെ ന​വീ​ക​ര​ണ​വും നി​ക്ഷേ​പ​വും സ​ജീ​വ​മാ​ക്കു​ക എ​ന്നി​വ​യും പു​തി​യ ക​ര​ട് നി​യ​മ നി​ർ​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച നി​യ​മം തു​ട​ർ​ന​ട​പ​ടി എ​ന്ന നി​ല​യി​ൽ ശൂ​റാ കൗ​ൺ​സി​ലി​ന് കൈ​മാ​റി.

രാ​ജ്യ​ത്തി​ന്റെ ടൂ​റി​സം മേ​ഖ​ല​യി​ലെ കു​തി​പ്പി​ന് വ​ഴി​യൊ​രു​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ നി​ർ​ദേ​ശ​ത്തി​നും മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പു​രാ​വ​സ്തു, ച​രി​ത്ര, പ്ര​കൃ​തി, കാ​ലാ​വ​സ്ഥ, പാ​രി​സ്ഥി​തി​ക സ​വി​ശേ​ഷ​ത​ക​ളു​ള്ള മേ​ഖ​ല​ക​ളെ വേ​ർ​തി​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ക​ര​ട് നി​ർ​ദേ​ശ​ത്തി​നാ​ണ് അം​ഗീ​കാ​ര​മാ​യ​ത്. സ്ഥ​ല​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത വി​ല​യി​രു​ത്തി ഓ​രോ പ്ര​ദേ​ശ​ത്തെയും അ​നു​യോ​ജ്യ​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി ത​രം​തി​രി​ക്കാ​നാണ് പദ്ധതി. ഖ​ത്ത​ർ ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ശൂ​റാ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ ക​ര​ട് നി​യ​മം മ​ന്ത്രി​സ​ഭ പ​രി​ശോ​ധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...