ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതി : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇത് പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒയാസിസിന് മാത്രം എങ്ങനെ അനുമതി ലഭിച്ചുവെന്ന് ചോദിച്ച രമേശ് ചെന്നിത്തല, പാരിസ്ഥിതിക പഠനം നടന്നോയെന്നും, ടെൻഡർ ക്ഷണിച്ചോയെന്നും ആരാഞ്ഞു. ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്താണ് വീണ്ടും അനുമതി കൊടുത്തിരിക്കുന്നതെന്നും, പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇത് സി പി എമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണെന്നും, തീരുമാനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട ചെന്നിത്തല, വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്നാണ് അനുമതി നൽകിയതെന്നും വിമർശിച്ചു. പിണറായി വിജയൻ നനഞ്ഞിട്ടാണോ വിഴുപ്പ് ചുമക്കുന്നത് എന്നറിയണമെന്ന് പറഞ്ഞ അദ്ദേഹം, ഈ അനുമതി ഇടതുമുന്നണിയിലെ ഘടകകക്ഷികൾ അറിഞ്ഞിട്ടാണോയെന്ന് അവർ തന്നെ പറയണമെന്നും വ്യക്തമാക്കി. അതോടൊപ്പം, 2018 ലെ ടാക്സസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...