ചെന്നിത്തല കോട്ടമുറിയിൽ സൗജന്യ ഡയാലിസിസ് സെൻറർ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ ഉദ്യമമായി ചെന്നിത്തല കോട്ടമുറിയിൽ സ്ഥാപിച്ചിരിക്കുന്ന മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ഒക്ടോബർ 20ന് തിങ്കളാഴ്ച വൈകുന്നേരം 3 30ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുക എന്നതാണ് തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ലക്ഷ്യം .തുടക്കത്തിൽ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളിലൂടെയും പടിപടിയായി 9 യന്ത്രങ്ങളെയൊക്കെ വർദ്ധിപ്പിച്ച് ഒരു ദിവസം 16 രോഗികൾക്ക് പ്രത്യാശ നൽകുകയാണ് ഈ സെന്ററിന്റെ ഉദ്ദേശം.ഈ പദ്ധതിയുടെ ഉദ്ഘാടനം ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനി നിർവഹിക്കും.നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.

മാർത്തോമാ സുറിയാനി സഭയുടെ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനാധിപൻ റൈറ്റ് . റവ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാക്ഷണം നടത്തും.സ്വിച്ച് ഓൺ കർമ്മം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ നിർവഹിക്കും.മുഖ്യ പ്രഭാഷണം കൊടിക്കുന്നിൽ സുരേഷ് എംപി ,ഫാ.എം സി പൗലോസ്,ഡോ.മുഹമ്മദ് ജാമിർ അക്സനി,സാമി വേദാനന്ദൻ, തോംസൺ പി വർഗീസ്,വിജയമമ്മ ഫിലേന്ദ്രൻ ,ജി.ആതിര, അഭിലാഷ് തുമ്പിനത്ത് ഗോപൻ ചെന്നിത്തല, മാത്യൂസ് കെ. ജേക്കബ് , ജോസഫ് ചാക്കോ ,പി .ഡി. ജോർജ്ജ് , ജോൺസൺ മണലൂർ , പി.എച്ച് . ഷാജി , സുരേഷ് കുമാർ ,വിനോദ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...