സൗജന്യ ഡയാലിസിസ് സെൻറർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ സംരംഭം മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ചെന്നിത്തല കോട്ടമുറിയിൽ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്സ് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന ഈ സെൻററിൻ്റെ പ്രവർത്തനം ചെന്നിത്തലയുടെ സമീപപ്രദേശങ്ങളിലുള്ള വൃക്ക രോഗികൾക്ക് ആശ്വാസം പകരട്ടെ എന്ന് ബാവാ തിരുമേനി ആശംസിച്ചു. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ ചെയർമാനായുള്ള ലൈഫ് കെയർ ഫൗണ്ടേഷൻ്റെ കീഴിൽ തുടക്കത്തിൽ മൂന്ന് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിക്കും.

മാർത്തോമാ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ യൂയാക്കിം മാർ കൂറിലോസ് സഫഗ്രൻ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ കൊടിക്കുന്നിൽ സുരേഷ് എംപി, ഫാ. എം സി പൗലോസ്, ഫാ. ഷാജി കെ പോൾ, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ, തോംസൺ പി വർഗീസ്, അഭിലാഷ് തുമ്പിനത്ത്, മാത്യൂസ് കെ. ജേക്കബ്, ജോസഫ് ചാക്കോ, പി.ഡി. ജോർജ്ജ്, ജോൺസൺ മണലൂർ, പി.എച്ച്. ഷാജി, സുരേഷ് കുമാർ, വിനോദ് ഫിലിപ്പ് , പി.എ. ബോബൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...