പന്തളം : മഹാദേവ ഹിന്ദു സേവാ സമിതി, തോട്ടക്കോണം പ്രാദേശിക സഭ, പന്തളം പ്രിസൈസ് കണ്ണാശുപത്രി, മുത്തൂറ്റ് ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തോട്ടക്കോണം 126-ാം നമ്പർ എൻ.എസ്എസ്.കരയോഗ മന്ദിരത്തിൽ വെച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു. ഡോ. അശ്വിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ സൗജന്യ പ്രമേഹ നിർണ്ണയവും കൊളസ്ട്രോൾ രക്തസമ്മർദ്ദ പരിശോധനകളും നടത്തി. നിരവധിയാളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
പ്രിസൈസ് ഐകെയർ ഹോസ്പിറ്റലിൽ നിന്നും ഡോ.അശ്വിൻ, ഷിബിൻ, ജിഷ്ന, നിസ്സ്ലി, എന്നിവരും പന്തളം മുത്തൂറ്റ് ഹെൽത്ത് പ്ളസിൽ നിന്ന് ഷാജി വർഗീസ്, ലാബ് ടെക്നിഷ്യരായ അഞ്ചു.എം, അർച്ചന, പ്രവീണ, അനിൽ, ഷിബു എന്നിവരും പ്രാദേശികസഭ സെക്രട്ടറി സതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എം ജി ബിജുകുമാർ, മനു കുമാർ എന്നിവരും ചേര്‍ന്ന് ക്യാമ്പിന് നേതൃത്വം നൽകി.