തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കാന്‍ സെപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കി. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.
അരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. റേഷന്‍ ഷോപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുക. പാക്കിങ് കേന്ദ്രവും, ജീവനക്കാരെയും തെരഞ്ഞെടുക്കുന്നതിന് ഉടന്‍ നടപടി ആരംഭിക്കാന്‍ എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും സപ്ലൈകോ സിഎംഡി നിര്‍ദ്ദേശം നല്‍കി. കിറ്റ് വിതരണം സൗജന്യ സേവനമായി കാണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യത്തിനെതിരെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഓണക്കിറ്റ് വിതരണത്തില്‍ അഞ്ച് രൂപയും കൊവിഡ് കാലത്തെ സൗജന്യ കിറ്റിന് ഏഴു രൂപ നിരക്കിലുമാണ് കമ്മീഷന്‍.