കേന്ദ്രപദ്ധതിയിലെ കടലയും പയറും സൗജന്യ കിറ്റിലേക്ക് വകമാറ്റി നൽകി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്‍റെ പരിധിയിൽവരുന്ന റേഷൻകാർഡുടമകൾക്ക് നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ പയറുവർഗങ്ങൾ സംസ്ഥാനം വകമാറ്റി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയിൽ ലഭിച്ച കടലയും പയറുമാണ് വകമാറ്റിയത്.
സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിൽ പയറിനും കടലയ്ക്കും ക്ഷാമം വന്നപ്പോഴായിരുന്നു ഇത്. അതോടെ കേന്ദ്രപദ്ധതിയിലെ വിതരണം പലയിടങ്ങളിലും താറുമാറായി. നവംബർ മാസം വിതരണം ചെയ്യേണ്ട പയറുവർഗങ്ങൾ ജനുവരിയായിട്ടും കാർഡുടമകളിൽ ഭൂരിഭാഗത്തിനും ലഭിച്ചിട്ടില്ല. നവംബർവരെയേ ഈ പദ്ധതിയുണ്ടായിരുന്നുള്ളൂ.

ഡിസംബർ അവസാനത്തോടെ മാത്രമാണ് റേഷൻകടകളിൽ കടലയും പയറുമെത്തിയത്. ചില റേഷൻകടകളിൽ ശനിയാഴ്ചയോടെയാണ് പയറുവർഗങ്ങൾ ലഭ്യമാക്കിയത്. പ്രതീക്ഷിച്ച സമയത്ത് സപ്ലൈകോയ്ക്ക് വിതരണക്കാർ സാധനങ്ങൾ എത്തിക്കാതിരുന്നതാണ് വിതരണം ഇത്രയും വൈകാൻ കാരണം. എ.എ.വൈ. (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുടമകൾക്കാണ് കോവിഡുകാലത്ത് കേന്ദ്രം പയറുവർഗങ്ങൾ അനുവദിച്ചത്. പ്രതിമാസം കാർഡൊന്നിന് ഒരുകിലോ കടലയോ പയറോ നൽകുന്നതായിരുന്നു പദ്ധതി. ഓരോ മാസത്തെയും വിഹിതം മുൻകൂറായി കേന്ദ്രം സംസ്ഥാനത്തിനു നൽകുകയും ചെയ്തു.

സപ്ലൈകോ ഏറ്റെടുത്താണ് റേഷൻകടകളിലൂടെ വിതരണം ചെയ്യാനായി ഇവ എത്തിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് തയ്യാറാക്കലും സപ്ലൈകോയ്ക്കായിരുന്നു. ഇതാണ് കേന്ദ്രവിഹിതം വകമാറ്റുന്നതിലേക്കു നയിച്ചത്. 38 ലക്ഷം കാർഡുടമകൾക്കാണ് സംസ്ഥാനത്ത് സൗജന്യ പയറുവർഗങ്ങൾക്ക് അർഹതയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...