ചെങ്ങന്നൂര്‍ : എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഡിവൈഡ് പദ്ധതിയുടെ ഭാഗമായി ഐഎച്ച്ആര്‍ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിൽ സമർത്ഥരായവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്‌ഘാടനം ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിൽ വച്ച് ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സ്മിതാ ധരൻ അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വാർഡ് കൗൺസിലർ വിജി.വി, പിടിഎ വൈസ് പ്രസിഡന്റ് അഡ്വ.ജോർജ്ജ് തോമസ്, കോളേജ് യൂണിയൻ ചെയർമാൻ ഹേബൽ ജെയിംസ് ജോർജ്ജ്, അസിസ്റ്റന്റ് പ്രൊഫസർ സി.ജ്യോതിർമയി ദേവി, പിടിഎ സെക്രട്ടറി വിനോദ് പി.ആർ എന്നിവർ സംസാരിച്ചു.