മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം ; 1000 രൂപ മുതല്‍ 5000 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി ധനസഹായം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്ക് 5000, 3500, 2500, 2000 രൂപ നിരക്കിലും 1991ലെ ഓട്ടോറിക്ഷ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കിലും 2004ലെ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ നിരക്കിലുമാണ് ധനസഹായം നല്‍കുന്നത്.

അനിശ്ചിതമായി തുടരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മുമ്പ് പ്രഖ്യാപിച്ച തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി തികച്ചും സൗജന്യ ധനസഹായം പ്രഖ്യാപിച്ചത്. നിലവില്‍ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനകം വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്കും തുക സൗജന്യമായി അനുവദിച്ചതായി പരിഗണിക്കപ്പെടും. അതിനാല്‍ വായ്പ ഇനത്തില്‍ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. നാളിതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങള്‍ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും കൂടുതല്‍ വിവരത്തിനും www.kmtwwfb.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.എസ്.സ്‌കറിയ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....