ടിപ്പര്‍ ലോറികള്‍ നിയമം ലംഘിച്ച് ഓടുന്നു ; കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ല ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ഡൗണ്‍ നിയമം ലംഘിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ യഥേഷ്ടം ഓടുകയാണ്. ടിപ്പര്‍ ലോറികളുടെ നിയമ ലംഘനം തടയണമെന്നും അമിത വേഗത്തില്‍ ഓടുന്ന ടിപ്പര്‍ ലോറികള്‍ പിടിച്ചെടുക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് രണ്ടാഴ്ച മുന്‍പ് ഡി.സി.സി നിവേദനം നല്‍കിയിരുന്നതാണ്. എന്നാല്‍ സ്വകാര്യ വന്‍കിട മുതലാളിമാരുടെ സ്വാധീനത്തിനു സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.

ഡി.സി.സി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കോന്നി ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്  നിഷയുടെ ഭര്‍ത്താവായ അനീഷ് കുമാറിന്റെ  ജീവന്‍ പൊലിയില്ലായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി അനീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അനീഷിന്റെ  മരണത്തിന് കാരണക്കാരനായ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും  അനീഷിന്റെ  കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.  മത്സരഓട്ടം നടത്തുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ലെങ്കില്‍ ഡി.സി.സി നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് നിയമം ലംഘിച്ച് മാര്‍ച്ച് നടത്തേണ്ടിവരുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...