ഓട്ടോറിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല ; ഉത്തരവ് ഗതാഗത വകുപ്പ് പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :ഓട്ടോറിക്ഷ തൊഴിലാളികളുമായി നടന്ന തർക്കത്തിൽ ഗതാഗത വകുപ്പ് നിലപാട് മയപ്പെടുത്തുന്നു. മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഓട്ടോ തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി സംഘടിപ്പിച്ച ചർച്ചയിലാണ് തീരുമാനം. സ്റ്റിക്കർ പതിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാക്കൾ മന്ത്രിയോട് ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഉത്തരവ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനമായത്. ഇക്കാര്യം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നാളെ നിയമസഭയെ അറിയിക്കും. ഇതിന് പിന്നാലെ ഓട്ടോ തൊഴിലാളികളുടെ പണിമുടക്കും പിൻവലിക്കും. അതേസമയം, മാര്‍ച്ച് ഒന്ന് മുതലാണ് ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയത്. എന്നാൽ, ഭൂരിപക്ഷ ഓട്ടോകളും സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നായിരുന്നു ഓട്ടോ തൊഴിലാളി യൂണിയന്‍റെ നിലപാട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...