കൊച്ചി : ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 1500 രൂപയുടെ ഫ്രീ ഷോപ്പിംഗ്. മലയാളികളെ ഓണക്കോടി ഉടുപ്പിച്ച് ഉത്സവലഹരിയിലാക്കുന്ന പരസ്യം പ്രമുഖ സ്ഥാപനമായ കല്യാണ്‍ സില്‍ക്കിന്റെതാണ്. കോടികള്‍ ചെലവഴിച്ചാണ് പരസ്യം പത്ര ദൃശ്യ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി നല്‍കുന്നത്. പരസ്യം കാണുന്ന ബഹുഭൂരിപക്ഷം പേരും ധരിക്കുന്നത് 3000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിയാല്‍ 1500 രൂപയുടെ ഫ്രീ ഷോപ്പിംഗ് അപ്പോള്‍ത്തന്നെ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ്. എന്നാല്‍ സത്യം മറ്റൊന്നാണ്. ഈ ഓണക്കാലത്ത് അതായത് ഓഗസ്റ്റ് 31 വരെ കല്യാണ്‍ സില്‍ക്സിന്റെ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും 3000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് അപ്പോള്‍ത്തന്നെ 1500 രൂപയുടെ ഫ്രീ ഷോപ്പിംഗ് ലഭിക്കില്ല.
പകരം പര്‍ച്ചേസ് കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ ഷോറൂമില്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് 500 രൂപയുടെ വീതം മൂന്ന് കൂപ്പണുകള്‍ ലഭിക്കും, ഇതോടൊപ്പം ഈ കൂപ്പണ്‍ എങ്ങനെ ഉപയോഗിക്കണം എന്ന വിശദമായ നിയമാവലിയും ഉണ്ടാകും. ഈ കൂപ്പണുകള്‍ സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മാത്രമേ ഉപയോഗിക്കുവാന്‍ കഴിയൂ. ഈ കൂപ്പണ്‍ പ്രകാരം 500 രൂപയുടെ സൌജന്യ പര്‍ച്ചേസ് ലഭിക്കാന്‍ കുറഞ്ഞത് 1500 രൂപയുടെ തുണിത്തരങ്ങള്‍ ഓരോ പ്രാവശ്യവും വാങ്ങണം. കൃത്യമായി പറഞ്ഞാല്‍ സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ ഈ മൂന്നുമാസവും കല്യാണ്‍ സില്‍ക്ക്സിന്റെ ഏതെങ്കിലും ഷോറൂമില്‍ പോയി ഓരോമാസവും കുറഞ്ഞത് 1500 രൂപയുടെ പര്‍ച്ചേസ് നടത്തണം. എങ്കില്‍ മാത്രമേ പരസ്യത്തില്‍ പറഞ്ഞ വമ്പന്‍ ഓഫര്‍ ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. പത്രപ്പരസ്യം കണ്ട ഒരാള്‍ കല്യാണ്‍ സില്‍ക്കില്‍ വിളിച്ചു ചോദിക്കുമ്പോള്‍ അവര്‍ നല്‍കുന്ന മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫോണ്‍ സംഭാഷണം കേള്‍ക്കാം ……