” യുവ കേരളം ” സൗജന്യ നൈപുണ്യ തൊഴില്‍ പരിശീലനം നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: റീബിൽഡ് കേരള അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന ” യുവ കേരളം ” സൗജന്യ നൈപുണ്യ തൊഴില്‍ പരിശീലനം നല്‍കി.പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ നേതൃത്വത്തില്‍ ആണ് പരിശീലനം നല്‍കിയത്. ഗ്രാമീണ മേഖലയിലെ 18 നും 35നും ഇടയിൽ പ്രായമായ യുവതി യുവാക്കളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കുടുംബശ്രീ കുടുംബാംഗങ്ങൾ , അഗതി കുടുംബങ്ങൾ , സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർ എന്നിവരാണ് ഗുണഭോക്താക്കൾ.ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്‍ യോജന റാന്നി ബ്ലോക്ക് തല കപ്പാസിറ്റി ബിൽഡിംങ്ങ് ഉദ്ഘാടനം പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ നിര്‍വ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ നിഷാ രാജീവ് അദ്ധ്യക്ഷത വഹിച്ചു.

റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ്, ബ്ലോക്ക് ഡിവിഷൻ അംഗം അന്നമ്മ തോമസ്, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പൊന്നമ്മ ചാക്കോ , ചിറ്റാർ ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയപേഴ്സൺ സൂസമ്മദാസ് , സിഡിഎസ് ചെയർപേഴ്സൺമാരായ ഗ്രേസി ഫിലിപ്പ് , മിനി അശോകൻ , ഷീബാ ജോൺസൺ , അഞ്ചു കൃഷ്ണ , ഓമന രാജൻ , ബിന്ദു നാരായണൻ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് കോഡിനേറ്റർമാരായ സ്മിത തോമസ് , വി.സിജി മോൾ എന്നിവർ ക്ലാസ്സെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...