കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര : ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് മന്ത്രി സി.പി. ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ജീവനക്കാരുടെ ശമ്പളമോ പെൻഷനോ മുടങ്ങില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി, ഗതാഗത സെക്രട്ടറി എന്നിവരുമായി മന്ത്രി ചർച്ച നടത്തി. പദ്ധതി നടപ്പിലാക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിൽ മാത്രം ഏകദേശം 112 കോടി രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, ഈ പദ്ധതി സർക്കാരിന്റെ പ്രത്യേക പ്രോഗ്രാം ആണെന്നും ഇതിന് ശമ്പളവും പെൻഷനുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ലെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ഇന്ധനവില ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, പദ്ധതിക്കായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരു ഫിനാൻഷ്യൽ റോഡ് മാപ്പും പുതിയ സ്കീമും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....