കൊച്ചി: പുതുവത്സരത്തിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകാനൊരുങ്ങി എയർ ഇന്ത്യ(Free Wi-Fi In Air India ). ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട എയർബസ് എ350, ബോയിങ് 787-9, തിരഞ്ഞെടുത്ത എയർബസ് എ 321നിയോ എയർക്രാഫ്റ്റ് എന്നിവയിലാണ് വിമാനത്തിനകത്തെ സൗജന്യ വൈഫൈ സൗകര്യം നൽകുന്നത്. ഇങ്ങനെ ഇന്ത്യയിൽ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുന്ന ആദ്യ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യ. സൗജന്യമായി ലഭിക്കുന്ന ഈ വൈഫൈ സേവനം, വിമാന യാത്ര ഉല്ലാസപ്രദമാക്കുന്നതിനൊപ്പം ബിസിനസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ഡോഗ്ര അഭിപ്രായപ്പെട്ടു. സാറ്റലൈറ്റ് കണക്ടിവിറ്റി, ബാൻഡ് വിഡ്ത്ത് ഉപയോഗം, ഫ്ളൈറ്റ് റൂട്ടുകൾ, സർക്കാർ നിയന്ത്രണങ്ങൾ തുടങ്ങിയ വിവിധ സാങ്കേതിക ഘടകങ്ങളെ ആശ്രയിച്ചിരിക്കും കണക്ടിവിറ്റി ലഭ്യമാകുക. പതിനായിരം അടിക്ക് മേൽ പ്രവർത്തിക്കുന്ന ഈ സേവനം ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന നിരവധി ഉപകരണങ്ങളിൽ ഒരേ സമയം ലഭ്യമാകും. ഘട്ടംഘട്ടമായി മുഴുവൻ വിമാനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1