ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഛേദിക്കപ്പെട്ട മനുഷ്യശരീര ഭാഗം പാഴ്‌സല്‍ വഴി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പാരീസ്: ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണിന് തപാല്‍ വഴി ഛേദിക്കപ്പെട്ട മനുഷ്യന്റെ ശരീര ഭാഗം ലഭിച്ചു. പാഴ്‌സല്‍ വഴി ലഭിച്ചത് മനുഷ്യന്റെ വിരലാണെന്നാണ് സൂചന. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പാരീസിലെ എലിസി കൊട്ടാരത്തില്‍ ഫസ്റ്റ് ക്ലാസ് തപാല്‍ വഴിയാണ് പാക്കേജ് എത്തിച്ചത് . എലിസി കൊട്ടാരത്തിലേക്ക് കൊണ്ടുവന്ന പാഴ്‌സലിന്റെ വിവരം പ്രസിഡന്‍ഷ്യല്‍ ഹോമിലെ ഉദ്യോഗസ്ഥനാണ് പുറത്ത് വിട്ടത്. നടപടിക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതുവരെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇത് ഭീഷണി സന്ദേശത്തിനു തുല്യമാണെന്നാണ് സൂചന . ഫ്രഞ്ച് പ്രസിഡന്റിന് വര്‍ഷങ്ങളായി ബുള്ളറ്റുകള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ട് . എന്നാല്‍ ഛേദിക്കപ്പെട്ട ശരീരഭാഗം ഇതാദ്യമായാണ് വരുന്നത് . ജൂണ്‍ 27 ന് പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് നഹെല്‍ എന്ന 17 വയസ്സുള്ള ഡെലിവറി ഏജന്റിന്റെ മരണത്തെത്തുടര്‍ന്ന് ആരംഭിച്ച അക്രമാസക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിലെ അന്തരീക്ഷം കലുഷിതമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...