ചൈന :ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൈന സന്ദർശിക്കും. ഏപ്രിലിൽ ആയിരിക്കും സന്ദർശനം. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് മുൻകൈയെടുക്കുമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണ് മക്രോണിന്റെ പ്രഖ്യാപനം. ശനിയാഴ്ചയാണ് ചൈന സന്ദർശിക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ അറിയിച്ചത്.യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്കുമേൽ ചൈന സമ്മർദ്ദം ചെലുത്തണമെന്നും മക്രോൺ ആവശ്യപ്പെട്ടു. റഷ്യ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ സമാധാനം ഉണ്ടാകൂ എന്നും മക്രോൺ അറിയിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഷി ജിൻപിങ് ഉടൻ റഷ്യ സന്ദർശിക്കുമെന്ന് പുടിനും സൂചന നൽകിയിരുന്നു. ബെലറുസ് നേതാവ് അലക്‌സാണ്ടർ ലുക്കാൻഷോ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെ ചൈന സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. പ്രസിഡന്റ് ഷീ ജിങ്പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































