ഡൽഹി മദ്യ അഴിമതിക്കേസ്: സിസോദിയ ഇന്ന് വീണ്ടും സിബിഐയ്ക്ക് മുന്നിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി :മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലായതിനാൽ കഴിഞ്ഞ ഞായറാഴ്ച സിസോദിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. സിബിഐയുമായി സിസോദിയ പൂർണ്ണമായും സഹകരിക്കുമെന്ന് എഎപി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച സിസോദിയയെ ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനിച്ചിരുന്നത്. എന്നാൽ ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാൽ ബജറ്റ് തയാറാക്കുന്ന തിരക്കിലാണെന്നും ചോദ്യംചെയ്യൽ നീട്ടിവയ്ക്കണമെന്നുമാണ് സിസോദിയ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ഇന്നത്തേക്ക് പുതിയ സമൻസ് നൽകിയത്. സിബിഐ കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ.

കേസിൽ മനീഷ് സിസോദിയയ്ക്കെതിരെ ലഭിച്ചിരിക്കുന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. രാജ്യ തലസ്ഥാനത്ത് എക്സൈസ് നയം രൂപീകരിച്ചതിലും നടപ്പിലാക്കിയതിലും അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. കേസിൽ കുറ്റപത്രം സമർപ്പിച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സിസോദിയയെ സിബിഐ വിളിച്ചുവരുത്തുന്നത്. എക്സൈസ് വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്ന ആം ആദ്മി പാർട്ടി നേതാവ് സിസോദിയയെ കഴിഞ്ഞ വർഷം ഒക്ടോബർ 17 ന് ചോദ്യം ചെയ്യുകയും കേസുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലും ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...

തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ചു ; സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത്...

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ അതൃപ്തി ; മന്ത്രി എം ലിജുവും എക്സൈസ്...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ്...