ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി ഫ്രഞ്ച് പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

പാരിസ്: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിർണ്ണായക ചർച്ച നടത്തി. ഇസ്ലാമാബാദിൽ ആരംഭിച്ച ഉന്നതതല ചർച്ചകൾ മേഖലയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ പ്രയോജനപ്പെടുത്തണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ കരാറിലെത്താൻ ഈ അവസരം വിനിയോഗിക്കണമെന്ന് അദ്ദേഹം ഇറാനോട് നിർദ്ദേശിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇതിനായി സഹകരിക്കാൻ ഫ്രാൻസ് തയ്യാറാണെന്നും അദ്ദേഹം ഫോണിലൂടെ നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. ലെബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വെടിനിർത്തൽ പൂർണ്ണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം മാക്രോൺ ഊന്നിപ്പറഞ്ഞു.

ലെബനന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും അവിടുത്തെ ഔദ്യോഗിക അധികാരികൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലെബനൻ സർക്കാരിന്റെ നീക്കങ്ങൾക്ക് ഫ്രാൻസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിനൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളുമായും ഫ്രാൻസ് നിരന്തരം ആശയ വിനിമയം നടത്തുന്നതായും അറിയിച്ചു. സൗദിയുമായി ഫ്രഞ്ച് പ്രസിഡന്റ് സംസാരിച്ചു. ഇസ്ലാമാബാദിലെ അമേരിക്ക – ഇറാൻ ചർച്ചകൾക്കിടെ മാക്രോൺ നടത്തിയ ഈ ഇടപെടൽ ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തൽ. ഇസ്ലാമാബാദിലെ ചർച്ചകളിൽ സസൂക്ഷ്മമം വീക്ഷിക്കുന്നു എന്നും ഫ്രാൻസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...