പൈപ്പുപൊട്ടൽ പതിവ് ; പെരിങ്ങരയിൽ റോഡ് തോടായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള കുഴലുകൾ സ്ഥാപിച്ചതിന് പിന്നാലെ പഴയ പൈപ്പുകൾ കൂട്ടത്തോടെ പൊട്ടുന്നത് കാവുംഭാഗം – ചാത്തങ്കരി റോഡിൽ യാത്രാദുരിതമായി. പെരിങ്ങര ജംഗ്ഷൻ മുതൽ പൂത്രവട്ടപ്പടി വരെയുള്ള 200 മീറ്റർ ഭാഗത്ത് പൈപ്പുപൊട്ടി രൂപപ്പെട്ട വെള്ളക്കെട്ടാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പെരിങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കാനായി ജലജീവൻ മിഷനിൽ നിന്ന് അനുവദിച്ച 21കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ഒന്നരവർഷമായി പൈപ്പുകൾ സ്ഥാപിക്കുന്നത്. പെരിങ്ങര ജംഗ്ഷൻ മുതൽ പോത്തിരിക്കൽപ്പടി വരെയുള്ള ഭാഗത്ത് ഏഴ് ഇടങ്ങളിൽ പൈപ്പുപൊട്ടി. തകർന്ന് കിടക്കുന്ന റോഡിൽ കഴിഞ്ഞ അഞ്ച് ദിവസമായി വെള്ളക്കെട്ട് കൂടിയായതോടെ പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ അടക്കം ചെളിവെള്ളം ചവിട്ടുകയാണ്. കുഴികൾ നിറഞ്ഞ വെള്ളക്കെട്ടിലൂടെ പോകുന്ന നിരവധി ഇരുചക്രവാഹന യാത്രക്കാർ ഇതിനകം വീണു. സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...