ഫ്രഷ് കട്ട് പ്ലാന്‍റ് ആക്രമണം ആസൂത്രിതം ; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്‍റും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസ് പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത്‌ കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരതിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്...

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...