Sunday, April 27, 2025 11:18 pm

രണ്ടു രൂപ കണ്‍സെഷന്‍ അപമാനം ; മന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ സാമ്പത്തികാവസ്ഥയെയും യാത്രാ അവകാശത്തെയും പരിഹസിച്ചു കൊണ്ട് ഗതാഗത മന്ത്രി ആന്‍റണി രാജു നടത്തിയ പ്രസ്താവന അപഹാസ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആക്ടിങ്ങ് പ്രസിഡന്‍റ് ഷെഫ്രിന്‍ കെ.എം. ബസുടമകളുടെ പ്രതിസന്ധി വിദ്യാര്‍ഥികളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എങ്കില്‍ അതിനെ തെരുവില്‍ ചോദ്യം ചെയ്യാനും സര്‍ക്കാരിനെ തിരുത്തിക്കാനും വിദ്യാര്‍ഥി സമൂഹത്തിന് അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് രൂപ കണ്‍സഷന്‍ തുകയായി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് പറഞ്ഞിരുന്നു.

“വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ നിരക്ക് ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി ആന്‍്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഫ്രറ്റേണിറ്റിയുടെ അഭിപ്രായം വളരെ കൃത്യമായി അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.അവിടെ അത് തലകുലുക്കി കേട്ട മന്ത്രി ഇന്ന് വിദ്യാര്‍ഥികളുടെ സാമ്പത്തിക അവസ്ഥയെയും യാത്രാ അവകാശത്തെയും പരിഹസിച്ചു കൊണ്ട് നടത്തിയ പ്രസ്താവന അപഹാസ്യമാണ്. സാധാരണക്കരുടെയും കര്‍ഷക തൊഴിലാളികളുടെയും വിയര്‍പ്പ് ഒഴുക്കി അധികാരത്തില്‍ വന്നു എന്ന് അവകാശവാദം പറയുന്ന ഒരു സര്‍ക്കാരിന്റെ ഭാഗമായിട്ടാണ് മന്ത്രി ആന്റണി രാജു ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്നത്” -ഷെഫ്രിന്‍ കെ.എം പറഞ്ഞു.

ബസുടമകളുടെ പ്രതിസന്ധി വിദ്യാര്‍ഥികളുടെ തലയില്‍ കെട്ടിവക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ തെരുവില്‍ ചോദ്യം ചെയ്യാനും സര്‍ക്കാരിനെ തിരുത്തിക്കാനും വിദ്യാര്‍ഥി സമൂഹത്തിന് അറിയാം. വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ അവകാശമാണ്. ബസ് മുതലാളിമാരുടെയും ഭരണകൂടത്തിന്റെയും ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ബസ് ചാര്‍ജ് വര്‍ധന ഉണ്ടാകും. എന്നാല്‍ എന്ന് നടപ്പാക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്തുചാടിയുള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചത് 10 വര്‍ഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കസ്റ്റംസ് ചമഞ്ഞ് തൃശൂർ സ്വദേശിയിൽ നിന്നും വെർച്വൽ അറസ്റ്റിലൂടെ ഒരു കോടിലധികം തട്ടിയ കേസ്...

0
ദില്ലി : കസ്റ്റംസ് ചമഞ്ഞ് തൃശൂർ സ്വദേശിയിൽ നിന്നും വെർച്വൽ അറസ്റ്റിലൂടെ...

 തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൻ്റെ ലിഫ്റ്റിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും കുടുങ്ങി

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൻ്റെ ലിഫ്റ്റിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും കുടുങ്ങി....

രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി

0
ദില്ലി : പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും...

വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

0
പാലക്കാട്: വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108...