ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ടി പത്മനാഭന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്‍റെ പരാജയ കാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി പത്മനാഭന്‍ പറയുന്നു. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച്‌ തൂങ്ങിയതാണ് തോല്‍വികള്‍ക്ക് പിന്നാലെയുള്ള തോല്‍വികള്‍ക്ക് കാരണമെന്നും ടി പത്മനാഭന്‍ പരിഹസിച്ചു.

അമേഠിയില്‍ സ്ഥിരമായി ജയിക്കുമെന്ന് രാഹുല്‍ ധരിച്ചു. ഒടുവില്‍ സ്മൃതി ഇറാനി അവിടെ ജയിച്ച്‌, രാഹുലിന് വയനാട്ടിലേക്ക് വരേണ്ടി വന്നു. റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി വദ്ര വരാത്ത കുറവേ കോണ്‍ഗ്രസിനുള്ളൂ – ടി പത്മനാഭന്‍ പരിഹസിക്കുന്നു. രാഹുല്‍ ഗാന്ധിജി തോറ്റത് സ്ഥിരമായി അമേഠി കിട്ടുമെന്ന് കരുതിയിരുന്നിട്ടാണ്. സ്മൃതി ഇറാനിയുടെ ആരാധകനല്ല ഞാന്‍. ആവുകയുമില്ല. ഒരു കാര്യത്തില്‍ അവരോട് ഞാന്‍ ഹാറ്റ്‍സ് ഓഫ് പറയുന്നു. തോറ്റ ശേഷം സ്ഥിരമായി അവരാ മണ്ഡലത്തില്‍ പോയി. അവിടെ പ്രവര്‍ത്തിച്ചു. രാഹുലോ, അഞ്ച് വര്‍ഷത്തിന് ശേഷമാണ് പിന്നെ അവിടെ പോയത്’

1940 മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്ന് ടി പത്മനാഭന്‍ പറയുന്നു. തൊണ്ണൂറ്റി മൂന്നാം വയസ്സിലും താന്‍ ഗാന്ധിയനായി, കോണ്‍ഗ്രസുകാരനായി തുടരുന്നു. 1943 മുതല്‍ താന്‍ ഖദര്‍ ധരിക്കുന്നു. ഇപ്പോഴും ഖദര്‍ ധരിക്കുന്നത് തുടരുന്നു. ഏത് ലോകരാജ്യത്ത് പോയാലും താന്‍ ഖദര്‍ മാത്രമേ ധരിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യത്തിന് ശേഷം സജീവരാഷ്ട്രീയത്തിലില്ല താനെന്നും അധികാരരാഷ്ട്രീയത്തിലേക്ക് ഒരിക്കലും വരാനാഗ്രഹിക്കുകയോ താത്പര്യം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും ടി പത്മനാഭന്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...