ചെന്നൈ : റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്ത് കല്ലിനിടിച്ച് പരുക്കേല്‍പ്പിച്ച ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നയാണ് അക്രമം ഉണ്ടായത്. യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ സഹപ്രവര്‍ത്തകന്‍ കല്ലുകൊണ്ടു തലക്കിടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവറായ വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമെന്നയാളാണു കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ യാത്രക്കാര്‍ വിശ്രമിക്കുന്ന ഭാഗത്താണു സംഭവം നടന്നത്. സാരമായി പരുക്കേറ്റ പൂങ്കാവനം രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്. പ്രതി അലക് കുമാറിനെ ആര്‍. പി.എഫ് അറസ്റ്റ് ചെയ്തു.
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്ത് കല്ലിനിടിച്ച് പരുക്കേല്‍പ്പിച്ച ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു
RECENT NEWS
Advertisment