സുഹൃത്തിന്റ അമ്മയെ പീഡിപ്പിക്കാൻ ശ്രമം ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 23കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലം നാവിയിക്കുളത്താണ് സംഭവം. പ്രദീപ് എന്ന യുവാവിനെയാണ് സ്ത്രീയുടെ പരാതിയിൽ പോലീസ് പിടികൂടിയത്. ഓഗസ്റ്റ് ഒമ്പതിന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.

സ്ത്രീയുടെ മകനുമായി രാത്രി ഏറെ വൈകിയും മദ്യപിച്ച പ്രദീപ് മകനെ അയാളുടെ ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്കെത്തിയത്. സ്ത്രീയെ വാതിലിൽ തട്ടിവിളിച്ച ഇയാൾ മകൻ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബർ പുരയുടെ സമീപം കിടക്കുന്നുവെന്ന് അറിയിച്ചു. തുടർന്ന് ഇവരെ വിളിച്ചിറക്കി മകന്റെ സമീപത്തേക്കെന്ന വ്യാജേന റബ്ബർ പുരയിടത്തിലേക്ക് കൊണ്ടുപോയി.

അവിടെ വെച്ച് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ഇവർ ഉറക്കെനിലവിളിച്ചു. ശബ്ദം കേട്ട് നാട്ടുകാർ ഓടിവരുമെന്ന് ഭയന്ന പ്രദീപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ ഓടി രക്ഷപ്പെട്ട പ്രദീപ് നേരെ തന്റെ വീട്ടിൽ പോയി ഒളിച്ചിരിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് രാത്രി തന്നെ പ്രദീപിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

കല്ലമ്പലം പോലീസ് ഇൻസ്‌പെക്ടർ ഫിറോസ്.ഐ യുടെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐ അനിൽകുമാർ, എ.എസ്.ഐ  സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരിമോൻ.ആർ, സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...