Friday, April 19, 2024 10:41 am

ചങ്ങാതി മികവുത്സവം : സാക്ഷരതാ പരീക്ഷ എഴുതി അതിഥി തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നാലുമാസത്തെ പഠനത്തിന് ശേഷം അതിഥി തൊഴിലാളികള്‍ മലയാളം സാക്ഷരതാ പരീക്ഷ എഴുതി. അതിഥി തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിന് സാക്ഷരതാ മിഷന്‍ നടത്തി വരുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി നടന്ന മികവുത്സവത്തില്‍ പങ്കെടുത്താണ് സാക്ഷരതാ പരീക്ഷ എഴുതിയത്. ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്തിലാണ് ചങ്ങാതി പദ്ധതി നടന്നത്.

Lok Sabha Elections 2024 - Kerala

ബീഹാര്‍, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 218 അതിഥി തൊഴിലാളികളാണ് മികവുത്സവത്തില്‍ പങ്കെടുത്തത്. ഇതില്‍ 202 പേര്‍ പുരുഷന്‍ മാരും 16 പേര്‍ സ്ത്രീകളുമാണ്. പഠിതാക്കളുടെ സൗകര്യര്‍ത്ഥം അവരവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പ്രത്യേക പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയാണ് മികവുത്സവം സംഘടിപ്പിച്ചത്.

വാചാപരീക്ഷയും എഴുത്തു പരീക്ഷയും ഉള്‍പ്പെട്ടതായിരുന്നു മികവുത്സവം. പതിനാല് ഇന്‍സ്ട്രക്ടര്‍മാര്‍ നാലുമാസം ഇവര്‍ക്കായി സാക്ഷരതാ ക്‌ളാസുകള്‍ നടത്തിയിരുന്നു . ചങ്ങാതി പദ്ധതിക്കായി സാക്ഷരതാ മിഷന്‍ പ്രത്യേകം തയാറാക്കിയ ഹാമാരി മലയാളം പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ളാസുകള്‍. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റജി പഠിതാക്കള്‍ക്ക് ചോദ്യ കടലസുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍ ഉള്‍പ്പെടെയുള്ള സംഘം മികവുത്സവകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടേബിൾ ടെന്നീസ് പദ്ധതി തിരുവല്ല നിക്കോൾസൺ സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : സംസ്ഥാന ടേബിൾ ടെന്നീസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ടേബിൾ...

കാസർഗോഡിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനെതിരെ പരാതി

0
പത്തനംതിട്ട : കാസർഗോഡിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ...

ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്തം ; സംസ്ഥാനത്ത് കൂടുതല്‍ പിഴ ചുമത്തിയത് കാസര്‍കോട്

0
തൃക്കരിപ്പൂര്‍ : ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്ത ബോട്ടുകളില്‍നിന്ന് പിഴ ഈടാക്കുന്നതില്‍ കാസര്‍കോട്...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ ഇടാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

0
തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി...