മൊബൈല്‍ ഫോണ്‍ കൂട്ടുകാര്‍ തട്ടിയെടുത്തു ; ആറാം ക്ലാസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്കൂളില്‍നിന്നു നല്‍കിയ മൊബൈല്‍ ഫോണ്‍ കൂട്ടുകാര്‍ തമാശയ്ക്ക് തട്ടിയെടുത്തതിനെത്തുടര്‍ന്ന് ആറാം ക്ലാസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകന്‍ ആദിത്യനാ(12)ണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തുപോയ സമയത്താണ് സംഭവം.

വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് രണ്ടാഴ്ച മുമ്പ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ആദിത്യന് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഈ ഫോണുപയോഗിച്ചു കളിക്കുന്നതിനിടയില്‍ മറ്റു കുട്ടികള്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു. ഇതിന്റെ വിഷമത്തില്‍ ആദിത്യന്‍ മുറിക്കുള്ളില്‍ കയറി കതകടച്ചിരുന്നു. ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അയല്‍വീട്ടിലെത്തി കാര്യമറിയിച്ചു. അയല്‍ക്കാരെത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയെ കണ്ടത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അശ്വിന്‍, അനന്യ എന്നിവര്‍ ആദിത്യന്റെ സഹോദരങ്ങളാണ്.

വെങ്ങാനൂര്‍ നീലകേശി ക്ഷേത്രത്തിനു സമീപം ഇവര്‍ വീട് വെയ്ക്കുന്നുണ്ട്. ഇവിടെ ജോലിചെയ്യുന്ന പണിക്കാര്‍ക്ക് വൈകിട്ടുള്ള ചായയും പലഹാരവുമായി അമ്മ നിജി പോയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം ആദിത്യന്‍ ഇളയ സഹോദരങ്ങളുമായി കളിക്കുന്നതു കണ്ട ശേഷമാണ് അമ്മ നിജി വെങ്ങാനൂരിലേക്കു പോയത്. അച്ഛന്‍ മീന്‍പിടിക്കാന്‍ പോയിരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...