ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതന് 19-കാരിയെ വിഷം നല്‍കി സഹപാഠികള്‍ കൊലപ്പെടുത്തിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂര്‍ : ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചെന്ന കാരണത്താല്‍ 19-കാരിയായ യുവതിയെ വിഷം നല്‍കി സഹപാഠികള്‍ കൊലപ്പെടുത്തിയെന്ന് പരാതി. ജയ്പൂരില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ വിശതമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഹലെന പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ കൂടെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന അഞ്ച് യുവാക്കള്‍ അവരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചത്. എന്നാല്‍ യുവതി ഇത് നിഷേധിച്ചതോടെ വിഷം നല്‍കിയെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടില്‍ എത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പരാതിയില്‍ പറയുന്നു.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് 19 കാരി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം ചില സഹപാഠികള്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി യുവതി അമ്മയോട് പറഞ്ഞിരുന്നു. തനിക്ക് നേരെ സഹപാഠികള്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും 19കാരി പറഞ്ഞതായും അച്ഛന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സഹപാഠികള്‍ പിന്തുടര്‍ന്നത്. തുടര്‍ന്ന് ബലംപ്രയോഗിച്ച്‌ ഏതോ പാനീയം കുടിപ്പിച്ചതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, വിഷം നല്‍കി തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...