യുവതിയുടെ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ പരസ്യപ്പെടുത്തി സുഹൃത്തുക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതിന് കൂട്ടുകാരുടെ കൊടും ക്രൂരത. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ പോണ്‍ സൈറ്റില്‍ പരസ്യപ്പെടുത്തി. ബാംഗ്ലൂര്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് സംഗീതയെയും സുഹൃത്ത് അഭിനന്ദനെയും പരിചയം. സംഗീതയ്ക്ക് ഒരു 75000 രൂപയും ഒന്നര പവന്റെ സ്വര്‍ണവും നല്‍കിയിട്ടുണ്ടായിരുന്നു. 2023 അവസാനമായപ്പോള്‍ ഇത് തിരിച്ചു ചോദിച്ചു. അതോടെ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമായി. ഇവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോള്‍ തരാനുള്ള സാമ്പത്തിക ശേഷിയില്ല എന്നായിരുന്നു മറുപടി. അതിനു ശേഷം ഞാന്‍ ഒരു പ്രശ്‌നത്തിനും പോയില്ല. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഇട്ട ഫോട്ടോ ഒരു പോണ്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തി. ഞാന്‍ ആണ് ഇത് ഇട്ടത് എന്ന് തെളിയിക്കാന്‍ ഈ ആഡിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് എല്ലാവര്‍ക്കും വാട്‌സാപ്പ് ചെയ്യും – യുവതി പറഞ്ഞു.

സുഹൃത്തുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ട് പോലീസ് കേസെടുക്കുന്നില്ലെന്നാണ് യുവതിയുടെ ആക്ഷേപം. 2023ല്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുമ്പോഴാണ് യുവതി കൂട്ടുകാരായ സംഗീതക്ക് പണവും സ്വര്‍ണവും വായ്പയായി നല്‍കുന്നത്. തിരികെ ചോദിച്ചത് മുതലാണ് കൂട്ടുകാരുടെ കൊടും ക്രൂരതയ്ക്ക് യുവതി പാത്രമാകേണ്ടി വന്നത്. സംഗീതയും സുഹൃത്ത് അഭിനന്ദും ചേര്‍ന്ന് പോണ്‍ സൈറ്റില്‍ യുവതിയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുക മാത്രമല്ല ചെയ്തത്. ലിങ്കുകള്‍ സുഹൃത്തുക്കള്‍ക്ക് നിരന്തരം അയച്ചുകൊണ്ടേയിരുന്നു. പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവില്‍ വിദേശത്താണ് യുവതി ജോലി ചെയ്യുന്നത്. വിവാഹം പോലും ഇതുകാരണം മുടങ്ങി. ആത്മഹത്യയുടെ വക്കിലാണ് താനെന്നും യുവതി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...