തൃശ്ശൂർ: സുരേഷ്ഗോപിയോട് ആഭിമുഖ്യമെന്ന സി.പി.ഐ. ആരോപണത്തെ തള്ളിക്കളഞ്ഞ് തൃശ്ശൂർ മേയർ എം.കെ. വർഗീസ്. മേയറെ ഉടനെ നീക്കുകയോ നിയന്ത്രിക്കുകയോ വേണമെന്ന സി.പി.ഐ. ആവശ്യം ഇതോടെ നടപ്പാകില്ലെന്നുറപ്പായി. വി.എസ്. സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പുതോൽവിക്ക് താൻ കാരണക്കാരനല്ലെന്നും അത് മുന്നണി അന്വേഷിക്കേണ്ട കാര്യമാണെന്നുമുള്ള നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. മുന്നണികലഹം ഒഴിവാക്കാൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജുമായി സംസാരിച്ചശേഷം നിലപാടിൽ മയം വരുത്താൻ മേയറോട് നിർദേശിച്ചെങ്കിലും സുരേഷ്ഗോപിയെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ തിരുത്തിപ്പറയാനോ അദ്ദേഹത്തെ തള്ളിപ്പറയാനോ മേയർ തയ്യാറായില്ല. തന്റേത് വികസനതാത്‌പര്യം മാത്രമാണെന്നാണ് മേയറുടെ വിശദീകരണം. അതുതന്നെയാണ് ഇടതുനേതാക്കളോടും മാധ്യമപ്രവർത്തകരോടും അദ്ദേഹം പറഞ്ഞത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























