മുംബൈ : മുംബൈയിലെ ജോഗേശ്വരിയില്‍ പബ്ജി കളിക്കാനായി 16 കാരന്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് ചിലവിട്ടത് പത്ത് ലക്ഷം രൂപ. സംഭവമറിഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിന് പിന്നാലെ വീടുവിട്ടിറങ്ങിയ കുട്ടിയെ ഒടുവില്‍ പോലീസ് കണ്ടെത്തി തിരികെയെത്തിച്ചു. ഗെയിം കളിക്കാന്‍ ഐഡിയും വെര്‍ച്വല്‍ കറന്‍സിയും ലഭിക്കാനാണ് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചിലവഴിച്ചത്.
മകനെ കാണാനില്ലെന്ന് കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം മുതല്‍ മകന്‍ പബ്ജി ഗെയിമിന് അടിമയാണെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. പണം ചിലവിട്ടതിന് വഴക്കുപറഞ്ഞതിനാല്‍ കത്ത് എഴുതിവെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്.