Monday, May 20, 2024 1:04 pm

കൊഴുവല്ലൂര്‍ സി.പി.ഐ എം – സി.പി.ഐ ആക്രമണം ; സി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം ടി.ജെ ആഞ്ചലോസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കൊഴുവല്ലൂര്‍ കിടങ്ങില്‍ തുണ്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.ഐ എം – സി.പി.ഐ സംഘര്‍ഷങ്ങളെ തുടര്‍ന്ന്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് സി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. അനധികൃത മണ്ണ്‍ ഘനനം തടഞ്ഞ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ മണ്ണ്‍ മാഫിയ ആക്രമിച്ചു എന്നരീതിയില്‍ ആയിരുന്നു സി.പി.എം പ്രചരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം വനിതാ സ്ഥാനാര്‍ഥിയെ ചില സിപിഎം പ്രവര്ത്തകര്‍ തോല്‍പ്പിക്കാന്‍ ശ്രെമിച്ചു എന്നാരോപിച്ച് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന്‍ ചില പ്രവര്ത്തകര്‍ സി.പി.എംവിട്ട് സി.പി.ഐല്‍ ചേര്‍ന്നു.

പാര്‍ട്ടിവിട്ട പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകളിലുമാണ് ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായത്. പ്രദേശത്തെ പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും സി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ടി.ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത് സി.പി.ഐ പ്രവര്‍ത്തകന്‍ രാജേഷിന്റെ പിതാവിന് പരിക്കേറ്റ ഭാഗങ്ങള്‍ ആഞ്ചലോസിനെ കാണിച്ചു. പോലീസും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും കൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അദ്ദേഹത്തെ ആക്രമിച്ചത് എന്ന് സി.പി.ഐ ആരോപിച്ചു.

എല്‍സി സെക്രട്ടറി ജോബിന്‍, മണ്ഡലം അസി.സെക്രട്ടറി സന്ദീപ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ സലിം, കെ.ജെ തോമസ്, എഐഎസ്എഫ് ജില്ലാ സെക്രടറി അസ്‌ലം ഷാ, എ.കെ വിജയന്‍ എന്നിവര്‍ സി.പി.ഐ ജില്ലാ സെക്രട്ടറിക്ക്‌ ഒപ്പമുണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അൽ ഹംരിയ ബീച്ചിൽ സൗജന്യ ഫ്ലോട്ടിങ് ചെയർ സേവനം

0
ഷാർജ: അൽ ഹംരിയ ബീച്ചിലെത്തുന്ന മുതിർന്നവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായി സൗജന്യ ഫ്ലോട്ടിങ് ചെയർസേവനം...

പാളോൻ കുടുംബ സംഗമവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : പാളോൻ കുടുംബ സംഗമവും അവാർഡ് വിതരണവും 'തെകള 2024'...

കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിൽ

0
വൈ​ത്തി​രി: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ കൊ​ച്ചി​യി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ വൈ​ത്തി​രി...

‘ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്’ ; ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക്...