ജൂലൈ 1 മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും, ഭൂമി തരം മാറ്റൽ വേഗത്തിലാക്കാൻ നടപടിയെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചെന്ന് റവന്യു മന്ത്രി കെ രാജൻ. നടപടികളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്ന് മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചാകും ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുകയെന്ന് രാജൻ വ്യക്തമാക്കി. ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാനായി പുതിയ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ കൂടുതലായി നിയോഗിച്ചെന്നും മന്ത്രി വിവരിച്ചു. നെൽവയൽ തണ്ണീർത്തടം നിലനിർത്തുന്നതിനാണ് നിയമം കൊണ്ടുവന്നത്. നികത്തപ്പെട്ട ഭൂമി പുനഃസ്ഥാപിക്കാൻ പ്രത്യേക നടപടി ഉണ്ടാകും. ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി ശക്തമാക്കുമെന്നും റവന്യു മന്ത്രി വിവരിച്ചു. ഭൂമി തരംമാറ്റൽ മാത്രമല്ല ഭൂമി സംരക്ഷണവും കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡാറ്റാ ബാങ്കിലെ പ്രയാസങ്ങൾ മാറ്റ‌ാൻ നടപടിയുണ്ടാകും. കൃഷി വകുപ്പുമായി സഹകരിച്ച് ഇക്കാര്യങ്ങൾ വേഗത്തിലാക്കുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് , സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു : എംഎ...

0
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന്...

നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം

0
വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ...

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...