ഇനി മുതല്‍ രാജ്യത്ത് നി‌ര്‍മ്മിച്ച വസ്തുക്കള്‍ മാത്രം വില്‍ക്കാന്‍  തീരുമാനിച്ച് അര്‍ധസൈനിക ക്യാന്‍റീനുകള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇനി മുതല്‍ രാജ്യത്ത് നി‌ര്‍മ്മിച്ച വസ്തുക്കള്‍ മാത്രം വില്‍ക്കാന്‍  തീരുമാനിച്ച് അര്‍ധസൈനിക ക്യാന്‍റീനുകള്‍. പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച  ‘ആത്മനിര്‍ഭര ഭാരത് അഭിയാന്‍’ പ്രകാരമാണ് ഇത്തരത്തിലൊരു  തീരുമാനത്തിലെത്തിയത്. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാനാണ് ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാർ ശ്രമിക്കുന്നത്.

സ്വയം പര്യാപ്തരാകാനും രാജ്യത്ത് തന്നെ നിര്‍മ്മിച്ച വസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കാനും നമ്മോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് തീര്‍ച്ചയായും ഇന്ത്യയെ ആഗോള നേതൃപദവിയിലേക്ക് നയിക്കുമെന്ന്  ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌  രാജ്യത്തെ കേന്ദ്ര സായുധ പോലീസ് സേനകളുടെ ക്യാന്‍റീനില്‍ ഇനി മുതല്‍ സ്വദേശി ഉല്‍പന്നങ്ങള്‍ മാത്രമേ  വില്‍ക്കുകയുള്ളൂ. പത്ത് ലക്ഷം സൈനികരും അവരുടെ 50 ലക്ഷം കുടുംബാംഗങ്ങളും ഇനി മുതല്‍ സ്വദേശി ഉല്‍പന്നങ്ങള്‍ തന്നെ ഉപയോഗിക്കുമെന്നും  അമിത് ഷാ അറിയിച്ചു.

അസ്സാം റൈഫിള്‍സ്, അതിര്‍ത്തി രക്ഷാ സേന (ബിഎസ്‌എഫ്), കേന്ദ്ര വ്യവസായ സുരക്ഷാ സേന ( സിഐഎസ്‌എഫ്), കേന്ദ്ര റിസര്‍വ്വ് പോലീസ് (സിആര്‍പിഎഫ്), ഇന്‍‌ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്( ഐടിബിപി), സശസ്ത്ര സീമാബല്‍(എസ്‌എസ്ബി) എന്നിവയടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനകളുടെ ക്യാന്‍റീനിലൂടെ വര്‍ഷം 2800 കോടി രൂപയുടെ വില്‍പനയാണ് നടക്കുക. എല്ലാവരും പിന്നില്‍ നില്‍ക്കാതെ മുന്നിട്ടിറങ്ങി സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരുന്ന 20 ലക്ഷം കോടിയുടെ സാമ്പത്തിക രക്ഷാപാക്കേജ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇന്നലെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...