കോപ്പിയടി മുതല്‍ ഗവേഷണ പ്രബന്ധ തട്ടിപ്പുവരെ – പിണറായി വിയജന്‍ കേരളത്തിന്റെ സാംസ്കാരിക പരമ്പര്യം തകര്‍ത്തെന്ന് പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോപ്പിയടി മുതല്‍ ഗവേഷണ പ്രബന്ധ തട്ടിപ്പുവരെ നടത്തിയ യുവ നേതാക്കളെ സംരക്ഷിക്കുന്ന പിണറായി വിയജന്‍ സംസ്ഥാനത്തിന്റെ സാംസ്കാരിക പരമ്പര്യം തകര്‍ത്തെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി സംസ്ഥാനത്തുടനീളം ഹാഥ് സേ ഹാഥ് പദയാത്ര ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത പര്യടനത്തിലൂടെ ഓജസ്സും തേജസ്സും വീണ്ടെടുത്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഒരു മഹാമേരുവിനെപ്പോലെ ശക്തമാക്കുന്നതാകും ഹാഥ് സേ ഹാഥ് പദയാത്രയെന്ന് മധു ചൂണ്ടിക്കാട്ടി. വര്‍ഗ്ഗീയതയുടെ വിഷക്കണ്ണുകളിലൂടെ രാജ്യത്തെ നോക്കിക്കാണുന്ന പരിവാര്‍ സംഘടനകളുടെ വിഭാഗീയവല്‍ക്കരണങ്ങള്‍ക്കെതിരായി ഭാരത ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഭാരത് ജോഡോ യാത്രയെന്നും പഴകുളം മധു പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, റോഷന്‍ നായര്‍, സജി കൊട്ടയ്ക്കാട്, ജെറി മാത്യു സാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...